|
'കോടീശ്വരൻ' അവതാരകനും കിട്ടി കോടി?
കോടീശ്വരൻ എന്ന പരിപാടിയിലൂടെ കോടി രൂപ മത്സരാർത്ഥികൾക്ക് സമ്മാനിക്കുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപി ഒരു കോടി പ്രതിഫലം വാങ്ങുന്നു.
Y¤Tt¼® l¡i¢´¤J
യാമി ഗൗതം ശർമ്മൻ ജോഷിക്കൊപ്പം
വിക്കി ഡോണർ എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ യാമി ഗൗതം ശർമ്മൻ ജോഷിയുടെ നായികയാകുന്നു. ശിവം നായർ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലേക്കാണ് യാമിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
Y¤Tt¼® l¡i¢´¤J
ടെസ്സയായി നിത്യാ മേനോൻ
ടെസ്സയെ മലയാളപ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല, ഇനി തമിഴ് തെലുങ്ക് പ്രേക്ഷകർക്കും ടെസ്സയെ നെഞ്ചിലേറ്റും. ഒരു പെണ്ണിന്രെ പ്രതികാരത്തിന്രെ കഥ പറഞ്ഞ 22ഫീമെയിൽ കോട്ടയം എന്ന സിനിമ തമിഴിൽ വരുന്നു.
Y¤Tt¼® l¡i¢´¤J
ദീപികയും കത്രീനയും ചിരിച്ചാൽ
ദീപികയുടെ ചിരി ഭംഗിയുണ്ടെന്ന് രൺബീർ കപൂർ. ബ്രേക്ക് അപിനു ശേഷം ഇരു താരങ്ങളും ഒന്നിച്ചഭിനയിക്കുന്ന യെ ദിവാനി യെ ജവാനി എന്ന ചിത്രത്തിനു ശേഷം പ്രണയം രൺബീറിനും ദീപികക്കും ഇടയിലേയ്ക്ക് വരുന്നുണ്ടോ എന്ന് സംശയിക്കാം.
Y¤Tt¼® l¡i¢´¤J
മീരയ്ക്ക് കൂട്ട് ലഹരി, പുതിയ കാമുകനൊരു നേതാവ്
ഒരിടവേളയ്ക്കു ശേഷം മീരാ ജാസ്മിനെപ്പറ്റി വെബ്സൈറ്റുകളിൽ വീണ്ടും ഗോസ്സിപ്പുകൾ ഒഴുകുന്നു. തികഞ്ഞ മദ്യപാനിയായി മാറിയ മീരയുടെ പെരുമാറ്റവും മറ്റും സംവിധായകർക്കും പ്രൊഡ്യൂസർമാർക്കും വല്ലാത്ത പൊല്ലാപ്പാണ് ഉണ്ടാക്കുന്നതെന്നാണ് ഒരു ഗോസിപ്പ്.
Y¤Tt¼® l¡i¢´¤J
തമന്നയ്ക്കു പകരം നയൻസ്
തിരിച്ചു വരവ് ഗംഭീരമാക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം നയൻതാര. സ്വകാര്യ പ്രശ്നങ്ങളെയൊക്കെ മാറ്റി നിർത്തി സ്വന്തം കരിയറിലാണ് ഇപ്പോൾ താരത്തിന്രെ ശ്രദ്ധ. തമന്നയ്ക്കു പകരം കാർത്തിയുടെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് നയൻസിന് കിട്ടിയിരിക്കുന്നത്.
Y¤Tt¼® l¡i¢´¤J
ഫാഷനെ അന്ധമായി അനുകരിക്കല്ലേ
ഫാഷനും സ്റ്റൈലും പിന്നെ ദീപികയും എന്നാണ് ബോളിവുഡിൽ ഇപ്പോഴത്തെ രീതി. കാര്യങ്ങൾ അങ്ങനെയൊക്കയാണെങ്കിലും ഫാഷനു പിന്നാലെ കണ്ണുമടച്ച് പോകരുതെന്നാണ് താരത്തിന്രെ പക്ഷം.
Y¤Tt¼® l¡i¢´¤J
റാണി മുഖർജി ശുപാർശ ചെയ്യുന്നത് അംഗീകാരം
ബോളിവുഡിൽ ഔറംഗസേബ് എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളത്തിലെ യുവനടൻ പൃഥ്വിരാജ്. റാണി മുഖർജി നായികയായ അയ്യ എന്ന സിനിമയലൂടെയാണ് പൃഥ്വി ഹിന്ദിയിൽ അരങ്ങേറിയത്.
Y¤Tt¼® l¡i¢´¤J
ഫഹദിന്റെ പ്രണയം വിടരുംമുന്പേ കൊഴിഞ്ഞു
മലയാള സിനിമയിലെ പുതുതലമുറയുടെ ഹരമായി മാറിയ യുവനായകൻ ഫഹദ് ഫാസിൽ തനിക്ക് കോളിവുഡ് നടിയും ഗായികയുമായ ആൻഡ്രിയ ജർമ്മിയയോട് ഉണ്ടായിരുന്ന പ്രണയം വെളിപ്പെടുത്തിയത് അടുത്തിടെയാണ്.
Y¤Tt¼® l¡i¢´¤J
ദിലീപ് വീണ്ടും ഡബിൾ റോളിൽ
ജോഷിയുമൊത്ത് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ഇരട്ട വേഷത്തിൽ എത്തുന്നു. പച്ചക്കുതിര, കുഞ്ഞിക്കൂനൻ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ദിലീപ് വീണ്ടും ഡബിൾ റോളിൽ എത്തുന്നത്.
Y¤Tt¼® l¡i¢´¤J
റോഷൻ ആൻഡ്രൂസ് വിവാദത്തിൽ
പ്രമുഖ മലയാള സിനിമാ സംവിധായകൻ റോഷൻ ആൻഡ്രൂസ് വിവാദത്തിന്റെ ഫ്രെയിമിൽ. മലയാള നടൻ മമ്മൂട്ടിയെ കുറിച്ച് ഒരു അഭിമുഖത്തിനിടെ നടത്തിയെന്ന് പറയപ്പെടുന്ന പരാമർശമാണ് റോഷനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.
Y¤Tt¼® l¡i¢´¤J
46ന്രെ നിറവിൽ മാധുരി
ബോളിവുഡിലെ ധക് ധക് പെൺകുട്ടിക്ക് വയസ് നാല്പത്തിയാറായി. നർത്തകിയും അഭിനേത്രിയുമായ മാധുരിയുടെ നാൽപത്തിയാറാം ജന്മദിനമാണ് ഇന്ന്. വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രേക്ഷക മനസിൽ മാധുരിയ്ക്ക് ഇന്നും ചെറുപ്പമാണ്.
Y¤Tt¼® l¡i¢´¤J
ശ്രുതി റെയ്നയുടെ ഭാഗ്യതാരം
52 ബോളിൽ 99 റൺസെടുത്ത് ചെന്നൈ കിംഗ്സിനെ വിജയത്തിൽ എത്തിക്കാൻ ക്രിക്കറ്റിലെ മാന്ത്രികതാരമായ സുരേഷ് റെയ്നയ്ക്ക് കഴിഞ്ഞതിനു പിന്നിൽ ഒരു പെൺകൊടിയാണെന്ന് പുതിയ വാർത്ത.
Y¤Tt¼® l¡i¢´¤J
പൃഥ്വിരാജ് വസന്തബാലൻ ചിത്രത്തിൽ
അങ്ങാടിത്തെരു, വെയിൽ എന്നീ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ തമിഴ് സംവിധായകൻ വസന്തബാലന്റെ ചിത്രത്തിൽ മലയാളത്തിലെ യുവനടൻ പൃഥ്വിരാജ് നായകനാകുന്നു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
Y¤Tt¼® l¡i¢´¤J
ആക്ഷൻ നായകനായി ഫഹദ്
ഒരേ കഥാപാത്രങ്ങൾ ചെയ്യാൻ മാത്രമേ ഫഹദിനു സാധിക്കൂ എന്ന വിമർശനങ്ങൾക്ക് ഉത്തരമാണ് താരത്തിന്രെ ഓരോ ചിത്രവും. അന്നയും റസൂലും, ആമേൻ, റെഡ്‌വൈൻ, ഇമ്മാനുവേൽ എന്നീ ചിത്രങ്ങളിലെല്ലാം തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാൻ ഫഹദിനു കഴിഞ്ഞു.
Y¤Tt¼® l¡i¢´¤J
കുഞ്ഞാലിമരയ്ക്കാറായി മമ്മൂട്ടി
അമൽ നീരദ് സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ബിഗ് ബജറ്റ് ചിത്രമായ അരിവാൾ ചുറ്റിക നക്ഷത്രത്തിന് ഇപ്പോൾ ഇടവേള നൽകിയിരിക്കുകയാണ് എന്നാണ് പുതിയ വിവരം.
Y¤Tt¼® l¡i¢´¤J
കാന്പുള്ള കഥ കാത്ത് കാജോൾ
വിവാഹശേഷവും കാജോൾ അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നു. അമീർ ഖാന്രെ നായികയായി, ഫനാ എന്ന ചിത്രത്തിലൂടെ. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.
Y¤Tt¼® l¡i¢´¤J
ഏഴു സുന്ദര രാത്രികളിലെ നായകൻ
മീശമാധവൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദിലീപും ലാൽജോസും ചേർന്നൊരുക്കിയ സ്പാനിഷ് മസാല ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സൃഷ്ടിച്ചില്ല. അതിനു ശേഷം വീണ്ടും വിജയം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ലാൽ ജോസ്-ദിലീപ് കൂട്ടുകെട്ട്.
Y¤Tt¼® l¡i¢´¤J
റോഷൻ ആൻഡ്രൂസ് ബോളിവുഡിലേയ്ക്ക്
സിനിമയിൽ ഇത് റീമേക്കുകളുടെ കാലമാണ്. മലയാള സിനിമ ബോളിവുഡ് പ്രേക്ഷകരുടെ മനം കവരാനുള്ള ശ്രമത്തിലാണ്. ബോളിവുഡിൽ മലയാള സിനിമയെ കൂടുതൽ പരിചയപ്പെടുത്തിയത് മലയാളത്തിന്രെ സ്വന്തം സംവിധായകൻ പ്രിയദർശൻ ആണെന്ന് പറയാം.
Y¤Tt¼® l¡i¢´¤J
ദിലീപ് ഗുണ്ടാ മാസ്റ്ററാകില്ല
സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, ഇൻസ്പെക്ടർ ഗരുഡ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോണി ആന്രണി ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നു എന്നൊരു വാർത്ത വന്നിരുന്നു.
Y¤Tt¼® l¡i¢´¤J
ചിത്രാംഗദ വിവാഹമോചനത്തിന്
ദേശി ബോയ്സ്, ഐ മി ഓർ മേം എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് മുപ്പത്തിയൊന്പതുകാരിയായ ചിത്രംഗദ സിംഗ്. ചിത്രാംഗദ വിവാഹമോചനത്തിന് ഒരുങ്ങുകയാണ്.
Y¤Tt¼® l¡i¢´¤J
മേക്ക് ഓവറിന് ഇപ്പോഴില്ല
രമ്യാ മുകുന്ദൻ
അരുണേട്ടാ ഐ മിസ്സ് യൂ... എന്ന ഒരൊറ്റ ഡയലോഗിലൂടെ അഭിനയിക്കാനറിയാമെന്ന് അനുശ്രീ നായർ കാണിച്ചു തന്നു. കലാമണ്ഡലം രാജശ്രീയെന്ന ആദ്യചിത്രത്തിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇനിയും മറന്നിട്ടില്ലെന്ന സന്തോഷമുണ്ട് മൂന്നാമത്തെ ചിത്രത്തിന് ശേഷം അനുശ്രീയുടെ മുഖത്ത്.
Y¤Tt¼® l¡i¢´¤J
'പൃഥ്വിരാജ്' ഋഷി കപൂറിനെ വലച്ചു
ബോളിവുഡ് ചിത്രമായ ഔറംഗസേബിന്റെ ചിത്രീകരണത്തിനിടെ മലയാള നടൻ പൃഥ്വിരാജ് തന്നെ വലച്ചുവെന്ന് പ്രമുഖ ഹിന്ദി സിനിമാതാരം ഋഷി കപൂർ പറഞ്ഞു. പൃഥ്വിരാജിന്റെ പേരാണ് ഋഷി കപൂറിനെ വെള്ളം കുടിപ്പിച്ചത്.
Y¤Tt¼® l¡i¢´¤J
ഭാര്യയുടെ പ്രീതി നേടുക പ്രയാസം: ധനുഷ്
അഭിനയത്തിന്രെ കാര്യത്തിൽ ഭാര്യ ഐശ്വര്യയുടെ പ്രീതി നേടുന്നതിനേക്കാൾ എളുപ്പമാണ് തന്രെ അമ്മായിയച്ഛനും സൂപ്പർസ്റ്റാറുമായ രജനികാന്തിന്രെ പ്രീതി നേടാനെന്ന് ധനുഷ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
അനൂപുമായി ഇടവേളയില്ലെന്ന് ജയസൂര്യ
അനൂപ്-ജയസൂര്യ കൂട്ട്കെട്ട് എന്നാൽ ബോക്സ് ഓഫീസ് വിജയം എന്നാണ് മലയാള സിനിമ പറയുന്നത്. കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയൊക്കെയാണ് ഉദാഹരണങ്ങൾ.
Y¤Tt¼® l¡i¢´¤J
മായാമോഹിനി ടീം വീണ്ടും വരുന്നു
ദിലീപ് പെൺവേഷത്തിലെത്തി ബോക്സോഫീസുകളിൽ വന്പൻ വിജയം കൊയ്തതും പ്രേക്ഷകരുടെ കൈയടി ഏറെ വാങ്ങിയതുമായ മായാമോഹിനി എന്ന സിനിമ ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുന്നു. മായാമോഹിനിയുടെ സംവിധായകന്‍ ജോസ് തോമസ് ദിലീപിനെ നായകനാക്കി പുതിയ ഒരു ചിത്രം ഒരുക്കുന്നു.
Y¤Tt¼® l¡i¢´¤J
മുജ്‌റ നൃത്തവുമായി മാധുരി
വിവാഹത്തിനു ശേഷം അഭിനയജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന ബോളിവുഡ് താരം മാധുരിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ വരവേറ്റത്.
Y¤Tt¼® l¡i¢´¤J
രമ്യയുടെ ആഗ്രഹങ്ങൾ
രമ്യ നന്പീശൻ ഇപ്പോൾ ആഗ്രഹങ്ങളുടെ പിറകെയാണ്. നാടൻ പെൺകുട്ടി എന്ന ലേബൽ മാറ്റിയതോടെയാണ് രമ്യ സിനിമയിൽ തിളങ്ങാൻ തുടങ്ങിയത്.
Y¤Tt¼® l¡i¢´¤J
സൽമാന് കടൽ കടന്നൊരു പ്രണയം
ബോളിവുഡ് താരങ്ങളുടെ പ്രണയം പൂവണിയുന്നതും തകരുന്നതും ഏറെ വാർത്താ പ്രാധാന്യം നേടാറുണ്ട്. മുൻനിര താരങ്ങളാണ് പ്രണയ കുരുക്കിൽ വീഴുന്നതെങ്കിൽ പിന്നെ വാർത്ത കത്തിപ്പടരാൻ നിമിഷങ്ങൾ മതി.
Y¤Tt¼® l¡i¢´¤J
ദിലീപ് ഗുണ്ടയാകുന്നു
സംവിധായകൻ ജോണി ആന്റണി ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടും ഒരു സിനിമ ഒരുക്കുന്നു. ഗുണ്ടാരാജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ രചിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.
Y¤Tt¼® l¡i¢´¤J
'നടൻ' ജയറാം, സംവിധാനം കമൽ
പ്രമുഖ സംവിധായകൻ കമലും കുടുംബസദസുകളുടെ നായകൻ ജയറാമും വീണ്ടും ഒന്നിക്കുന്നു. നടൻ എന്ന സിനിമയാണ് ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്നത്. ശിക്കാർ എന്ന മോഹൻലാൽ ചിത്രത്തിന് തിരക്കഥ ഒരുക്കിയ സുരേഷ് ബാബുവാണ് കമൽ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്.
Y¤Tt¼® l¡i¢´¤J
ഹാട്രികിന് വിക്രവും ബാലയും
തമിഴ് സംവിധായകൻ ബാലയും വിക്രമവും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. വിക്രമിനെ നായകനാക്കി നേരത്തെ ബാല ഒരുക്കിയ സേതു, പിതാമഹൻ എന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ വന്പൻ ഹിറ്റുകളായിരുന്നു.
Y¤Tt¼® l¡i¢´¤J
ഫാൻസ് മാഗസിൻ മമ്മൂട്ടി നിർത്തുന്നു?
തന്റെ പേരിലുള്ള ഫാൻസ് മാഗസിൻ നിർത്താൻ സൂപ്പർ താരം മമ്മൂട്ടി മാഗസിൻ പുറത്തിറക്കുന്ന ഫാൻസ് അസോസിയേഷനോട് നിർദ്ദേശിച്ചതായി സൂചന.
Y¤Tt¼® l¡i¢´¤J
ഹോളിവുഡ് ആക്ഷനുമായി അക്ഷയ്‌കുമാർ
പിസ്റ്റളുമായി അക്കി എന്ന അക്ഷയ് കുമാർ ബോളിവുഡിലെത്തുന്പോൾ അതിന് ഹോളിവുഡ് സിനിമാടച്ച് ഉണ്ടാകും. വിജയ് നായകനായി അഭിയിച്ച തുപ്പാക്കി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ പിസ്റ്റളുമായി അക്ഷയ് വരുന്പോൾ സ്റ്റണ്ട് ആക്ഷൻ ഡയറക്ടറായി എത്തുന്നത് ഹോളിവുഡ് ആക്ഷൻ സംവിധായകനായ ഗ്രേ പവലാണ്.
Y¤Tt¼® l¡i¢´¤J
രജനികാന്തിന്റെ അഭിനന്ദനം അവാർഡിനേക്കാൾ മഹത്തരം: ഇനിയ
സൂപ്പർ താരം രജനികാന്ത് അഭിനന്ദിച്ചതിന്റെ ആഹ്ളാദത്തിലാണ് മലയാളിയായ കോളിവുഡ് നടി ഇനിയ. ട്രാഫിക്കിന്റെ തമിഴ് റീമേക്കായ ചെന്നൈയിൽ ഒരു നാളിലെ അഭിനയം മികച്ചതായിരുന്നുവെന്ന് രജനികാന്ത് പറഞ്ഞത് അവാർഡ് കിട്ടുന്നതിനേക്കാൾ മഹത്തരമായിട്ടാണ് താൻ സ്വീകരിച്ചതെന്ന് ഇനിയ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
'ആംഗ്രി ബേർഡ്സാ'യി അനൂപും ഭാവനയും
ട്രിവാൻഡം ലോഡ്ജിലെ പ്രണയ ജോഡിതിളങ്ങിയ ശേഷം അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു.സജി സുരേന്ദ്രന്റെ കോമഡി ചിത്രമായ ആംഗ്രി ബേർഡ്സിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്.
Y¤Tt¼® l¡i¢´¤J
ഗൗതം മേനോന്റെ മലയാള ചിത്രം: അഭ്യൂഹം തുടരുന്നു
ഹിറ്റ് ഫിലിം മേക്കർ ഗൗതം മേനോന്റെ മലയാള ചിത്രം സംബന്ധിച്ച അഭ്യൂഹം അവസാനിക്കുന്നില്ല. ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മലയാളം ചിത്രം ചെയ്യുന്നു എന്നായിരുന്നു ആദ്യ അഭ്യൂഹം. പിന്നീട് അത് സൂപ്പർ താരം മോഹൻലാലിലേക്ക് വഴി മാറി.
Y¤Tt¼® l¡i¢´¤J
കാനിലും സാരിയിൽ വിദ്യ തിളങ്ങും
ലോകശ്രദ്ധ പിടിച്ചു പറ്റിയ കാൻ ഫിലിം ഫെസ്റ്റിവലിന്രെ ചുവന്ന പരവതാനിയിൽ മോഡേൺ വസ്ത്രങ്ങളണിഞ്ഞ് ക്യാറ്റ് വാക്ക് ചെയ്യാൻ കൊതിക്കുന്ന നായികമാരെ ഞെട്ടിക്കുകയാണ് ബോളിവുഡ് താരം വിദ്യാബാലൻ.
Y¤Tt¼® l¡i¢´¤J
മമ്മൂട്ടിയുടെ നായികയായി അലീഷ
മലയാളസിനിമയിൽ പുതുമുഖങ്ങൾക്കിടയിലേയ്ക്ക് ഒരു സുന്ദരി കൂടി, അലീഷ മുഹമ്മദ്. റേഡിയോ ജോക്കിയായിരുന്ന അലീഷ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടൽ കടന്നൊരു മാത്തുകുട്ടി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
Y¤Tt¼® l¡i¢´¤J
മലയാളത്തിൽ വീണ്ടും പൂനം ബജ്‌വ
തെന്നിന്ത്യയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് അഭിനേത്രി പൂനം ബജ്‌വ. ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ എന്നീ സിനിമകൾക്കു ശേഷം മലയാളത്തിൽ വീണ്ടും അഭിനയിക്കുകയാണ് താരം.
Y¤Tt¼® l¡i¢´¤J
ആരാധകരെ കാണുന്നത് വൈകാരിക നിമിഷം: ബിഗ് ബി
ആരാധകരെ കാണുന്നതും സംസാരിക്കുന്നതും തനിക്ക് വികാരധീനമായ മുഹൂർത്തമാണ് ഉളവാക്കുന്നതെന്ന് ബിഗ് ബി അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു.
Y¤Tt¼® l¡i¢´¤J
ഫഹദും സ്വാതിയും വീണ്ടും
ആമേൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും യുവ തമിഴ്നടി സ്വാതി റെഡ്ഡിയും വീണ്ടും ഒന്നിക്കുന്നു. അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കുന്ന നോർത്ത് 24 കാതം എന്ന സിനിമയിലാണ് ഇരുവരും വീണ്ടും പ്രണയ ജോഡികളാവുന്നത്.
Y¤Tt¼® l¡i¢´¤J
സൂര്യയ്ക്കൊപ്പം സിമ്രാൻ
സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിൽ സിമ്രാനും ഒരു പ്രധാന വേഷത്തിൽ എത്തും. ധ്രുവനച്ചത്തിരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദീപികാ പഡുകോൺ നായികയാവുമെന്നാണ് സൂചന.
Y¤Tt¼® l¡i¢´¤J
ഐ.വി ശശി ചിത്രത്തിൽ മമ്മൂട്ടി
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പർ സംവിധായകൻ ഐ.വി.ശശി മടങ്ങി വരുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ടി.ദാമോദരന്രെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ രക്തസാക്ഷിത്വത്തിന്റെ കഥയാണ്. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനാവുന്നത്.
Y¤Tt¼® l¡i¢´¤J
ക്യാമറയെ പേടിയില്ല: ഐശ്വര്യ
കാർത്തിക, തുളസി എന്നിവർക്കു ശേഷം അഭിനയരംഗത്തേയ്ക്കുള്ള താരപുത്രിമാരുടെ കടന്നുവരവിൽ ഒരാൾ കൂടി. ആക്ഷൻ ഹീറോ അർജുന്രെ മകളായ ഐശ്വര്യയാണ് തമിഴകത്തിന്രെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാൻ പോകുന്നത്.
Y¤Tt¼® l¡i¢´¤J
ലാലിനും വിജയ്ക്കുമൊപ്പം നിവേദ
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ കൗമാരക്കാരിയിൽ നിന്ന് മലയാളത്തിലെ മുൻനിര നായികമാർക്കിടയിൽ ഇടം പിടിച്ചിരിക്കുകയാണ് നിവേദ. ചാപ്പകുരിശ്, പ്രണയം എന്നീ സിനിമകൾക്കു ശേഷം റോമൻസ് ആയിരുന്നു നിവേദയുടെ ഏറ്റവും പുതിയ ചിത്രം.
Y¤Tt¼® l¡i¢´¤J
ധ്വനി ജയറാമിന്രെ നായിക
ട്രിവാൻഡ്രം ലോഡ്ജിലെ സുന്ദരി ജയറാമിന്രെ നായികയാകുന്നു. ധ്വനിക്ക് സിനിമയിൽ ഇപ്പോൾ രാജയോഗമാണ്. അവസരങ്ങളും വിജയവും ഒരുമിച്ചാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.
Y¤Tt¼® l¡i¢´¤J
ബോളിവുഡിൽ പയറ്റാൻ ലിജോ
ആമേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയം കൊയ്തു കൊണ്ടിരിക്കുന്പോഴാണ് ബോളിവുഡിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യാൻ പോകുന്നു എന്ന വിവരം ലിജോ പുറത്തു വിട്ടത്. ചിത്രത്തിന്രെ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Y¤Tt¼® l¡i¢´¤J
രചനയ്ക്ക് തിരക്കേറുന്നു
മറിമായം എന്ന ടി.വി പരിപാടിയിലൂടെ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച താരമാണ് രചന നാരായണൻ കുട്ടി. മിനിസ്ക്രീനിൽ നിന്നും ഇപ്പോൾ ബിഗ് സ്ക്രീനിൽ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് രചന.
Y¤Tt¼® l¡i¢´¤J
ഫഹദിനൊപ്പം ആൻഡ്രിയ ഇല്ല
ഫഹദ് ഫാസിലിനെ നായകനാക്കി അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കുന്ന നോർത്ത് 24 കാതം എന്ന സിനിമയിൽ ആൻഡ്രിയ ജർമ്മിയ ഉണ്ടാകില്ല. ഡേറ്റ് പ്രശ്നമാണ് ആൻഡ്രിയ ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണമെന്ന് നടിയുടെ വക്താവ് അറിയിച്ചു.
Y¤Tt¼® l¡i¢´¤J
|