|
51 അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
ചാത്തന്നൂർ: ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷനിലെ ഒരു വീട്ടിൽ അനധികൃതമായി ഫില്ലിംഗ് നടത്തിവന്ന 51 ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് നിറയ്ക്കുന്നതിനുള്ള ഉപകരണങ്ങളും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മിനിലോറിയും ഷാഡോ പൊലീസിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ പൊലീസ് പിടികൂടി.
Y¤Tt¼® l¡i¢´¤J
ഫോട്ടോയെടുപ്പ് നിറുത്തി, ജനം വലഞ്ഞു
കൊട്ടിയം: വടക്കേവിള സോണൽ ഓഫീസിൽ ഇന്നലെ നടക്കേണ്ടിയിരുന്ന നാഷണൽ പോപ്പുലേഷൻ രജിസ്ട്രേഷൻ (എൻ.പി.ആർ) ഏജൻസി ജീവനക്കാരുടെ മിന്നൽ പണിമുടക്കുമൂലം നിർത്തിവച്ചു. വയോധികരും കുഞ്ഞുങ്ങളും ഉൾപ്പെടെ നൂറുകണക്കിനുപേർ ഇതുമൂലം വലഞ്ഞു.
Y¤Tt¼® l¡i¢´¤J
ട്രെയിൻ യാത്രക്കിടെ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു
പരവൂർ: മയ്യനാട് നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെയുള്ള കൊല്ലം മധുര ട്രെയിനിൽ യാത്ര ചെയ്ത യുവതിയുടെ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടതായി പരാതി. മയ്യനാട് ഐഷാസിൽ സജിനയുടെ ബാഗാണ് നഷ്ടപ്പെട്ടത്.
Y¤Tt¼® l¡i¢´¤J
ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇരുട്ടിൽ
ശൂരനാട്: ശൂരനാട്ടുകാരുടെ ഏക ആശ്രയമായ ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇരുട്ടിൽ. രാത്രി കറന്റുപോയാൽ പിന്നെ കൂരിരുട്ടുതന്നെ. നൂറോളം രോഗികളെ ഇവിടെ കിടത്തി ചികിത്സക്കുന്നുണ്ട്.
Y¤Tt¼® l¡i¢´¤J
വയോധികയെ അഭയകേന്ദ്രം ഏറ്റെടുത്തു
കരുനാഗപ്പളളി: സഹായിക്കാൻ ബന്ധുക്കളാരുമില്ലാത്ത നമ്പരുവികാല കാർത്തികഭവനിൽ കാർത്തിക (70) യെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ അഭയകേന്ദ്രത്തിൽ എത്തിച്ചു. ഭർത്താവ് വാഹനാപകടത്തിൽ വർഷങ്ങൾക്ക് മുമ്പ് മരിച്ചതായി ഇവർ പറയുന്നു.
Y¤Tt¼® l¡i¢´¤J
തഴവയിലെ സംഘട്ടനം: 4 പേർ യുവാക്കൾ അറസ്റ്റിൽ
ഓച്ചിറ: തഴവ മുല്ലശ്ശേരിമുക്കിൽ കഴിഞ്ഞദിവസമുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തഴവ കുതിരപ്പന്തി വല്ലാറ്റുവിളവടക്കതിൽ മുരളിയുടെ മകൻ ശ്രീകുമാറി (30) ന് വെട്ടേറ്റിരുന്നു.
Y¤Tt¼® l¡i¢´¤J
ഇടിമിന്നൽ: കൊട്ടാരക്കര മേഖലയിൽ വ്യാപകനാശം
പുത്തൂർ: ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ കൊട്ടാരക്കരയിലും പരിസരത്തും വ്യാപക നാശനഷ്ടം.
Y¤Tt¼® l¡i¢´¤J
ആർ.എസ്.പി (ബി) നേതാവിനെ പൊലീസ് വീടുകയറി മർദ്ദിച്ചു
കുളത്തൂപ്പുഴ: ആർ.എസ്.പി (ബി) പുനലൂർ മണ്ഡലം സെക്രട്ടറി ആർ. ഷറഫൂദ്ദീനെ കുളത്തൂപ്പുഴ എസ്.ഐ. സുധീഷിന്റെ നേതൃത്വത്തിൽ പൊലീസ് വീടുകയറി മർദ്ദിച്ചതായി പരാതി.
Y¤Tt¼® l¡i¢´¤J
പൊലീസ് പിടികൂടിയ റേഷനരി സപ്ളൈ ഓഫീസ് അധികൃതർ ഏറ്റെടുത്തു
കൊല്ലം : ഷാഡോപൊലീസ് പിടികൂടി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറിയ റേഷനരിയുടെ ശേഖരം താലൂക്ക് സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ ഏറ്റെടുത്തു. രണ്ടാഴ്ച മുൻപ് പായിക്കടയിലെ രണ്ട് ഗോഡൗണുകളിൽ നിന്നാണ് പൊലീസ് റെയ്ഡിൽ റേഷനരി പിടിച്ചെടുത്തത്.
Y¤Tt¼® l¡i¢´¤J
യുവാക്കൾ തമ്മിൽ സംഘട്ടനം, ഒരാൾക്ക് വെട്ടേറ്റു നാല് പേർക്ക് പരുക്ക്
ഓച്ചിറ: മദൃലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് വെട്ടേറ്റു, തഴവ കുതിരപന്തി വല്ലാറ്റുവിളവടക്കതിൽ മുരളിയുടെ മകൻ ശ്രീകുമാറിനാണ് (30) വലതു കൈക്ക് വെട്ടേറ്റത്. തഴവ നിവാസികളായ ജോബി, ഷിബു, സജി, അൻസാർ എന്നിവർക്ക് പരിക്കേല്ക്കുകയും ചെയ്തു. ശ്രൂകുമാറിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
യുവതിയുടെ നഷ്ടപ്പെട്ട എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടി
കുന്നത്തൂർ; യുവതിയുടെ നഷ്ടപ്പെട്ട എ.ടി.എം കാർഡും പിൻ നമ്പരും ഉപയോഗിച്ച് അജ്ഞാതൻ പണംകവർന്നതായി പരാതി. കുന്നത്തൂർ നടുവിൽ സൗപർണ്ണികയിൽ അഞ്ജുവാണ് ഇതുസംബന്ധിച്ച് ശാസ്താംകോട്ട പൊലീസിലും ബാങ്ക് അധികൃതർക്കും പരാതിനൽകിയത്.
Y¤Tt¼® l¡i¢´¤J
ഗാനമേളയ്ക്കിടെ പൊലീസിനു കല്ലേറ്: രണ്ടുപേർ കൂടി അറസ്റ്റിൽ
തൊടിയൂർ: കഴിഞ്ഞ ഏപ്രിൽ 8ന് ഇടക്കുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ കല്ലേറിൽ രണ്ടുപൊലീസുകാർക്ക് പരിക്കേറ്റ സംഭവത്തിലെ രണ്ടു പ്രതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റുചെയ്തു.
Y¤Tt¼® l¡i¢´¤J
ചടയമംഗലത്ത് പനി പടരുന്നു, എലിപ്പനി ബാധിച്ച് ഒരു മരണം
ചടയമംഗലം: ചടയമംഗലത്തും പരിസരത്തും പനി പടർന്നുപിടിക്കുന്നു. പനി ബാധിതരിൽ പലർക്കും എലിപ്പനിയും ഡെങ്കിപ്പനിയും ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Y¤Tt¼® l¡i¢´¤J
ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡ്: 4 പേർ പിടിയിൽ
ഓയൂർ: വട്ടപ്പാറ പ്ലാമുറ്റം പന്നിക്കോട് ഏലായിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പേരെയും ഇരുപതിനായും രൂപയും പിടികൂടി. പുല്ലാഞ്ഞിപച്ചയിൽ സലീം, വേവിടിയിൽ അമിൻസ, കൊടിയിൽ വീട്ടിൽ നൗഷാദ് എന്നിവരാണ് പിടിയിലായത്.
Y¤Tt¼® l¡i¢´¤J
വാട്ടര്‍ അതോറട്ടറിയുടെ ഇരുട്ടടി
ആയൂര്‍: കുടിവെളളക്ഷാമം രൂക്ഷ,മായിരിക്കെ ആയൂര്‍ ജല അതോറട്ടറി ഓഫീസിന്റെ ഇരുട്ടടി. 16 മണിക്കൂര്‍ പമ്പ് ചെയ്‌ത പെരുങ്ങള്ളൂര്‍ പമ്പ് ഹൗസ് 8 മണിക്കൂര്‍ പമ്പിങ്ങ് മതിയെന്നാണ് അതോറട്ടറിയുടെ ഉത്തരവ്.
Y¤Tt¼® l¡i¢´¤J
വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങൾ നിയമം കർശനമായി പാലിക്കണം
കൊല്ലം: വിദ്യാർത്ഥികളെ സ്കൂളിലേയ്ക്കും തിരിച്ചും എത്തിക്കുന്ന വാഹനങ്ങളും ഡ്രൈവർമാരും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് പൊലീസിന്റെ നിർദ്ദേശം. പുതിയ അദ്ധ്യനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി രക്ഷാകർത്താക്കൾക്കും ഡ്രൈവർമാർക്കും വേണ്ടി സിറ്റി ട്രാഫിക് പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണപരിപാടിയിലാണ് ഈ നിർദ്ദേശം.
Y¤Tt¼® l¡i¢´¤J
പൊതുസ്ഥലത്ത് പുകവലി : പിടിയിലായത് ആയിരത്തോളം പേർ
കൊല്ലം: പൊതുസ്ഥലത്ത് പുകവലിച്ചതിന് ഇന്നലെ ജില്ലയിലാകമാനം പിടിയിലായത് ആയിരത്തോളം പേർ. സിറ്റി പൊലീസ് കമ്മിഷണർ ദേബേഷ് കുമാർ ബഹ്രയുടെ നിർദ്ദേശ പ്രകാരം നടത്തിയ സ്പെഷ്യൽ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
Y¤Tt¼® l¡i¢´¤J
കുന്നത്തൂർ പഞ്ചായത്തിൽ പനി പടരുന്നു: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
കുന്നത്തൂർ: കുന്നത്തൂർ പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിൽ വൈറൽ പനി വ്യാപകമാകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതിനെ തുടർന്ന് ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ കുന്നത്തൂരിലെ പതിനേഴ് വാർഡുകളിലും പ്രതിരോധപ്രവർത്തനം ഊർജിതമാക്കി.
Y¤Tt¼® l¡i¢´¤J
പൊലീസ് അക്രമം കാട്ടുന്നതായി പരാതി
തൊടിയൂർ: പൊലീസ് അസമയങ്ങളിൽ വീട്ടിൽ കടന്നുകയറി അക്രമം കാട്ടുന്നതായി പരാതി. ഇടക്കുളങ്ങര തോപ്പിൽവടക്കതിൽ മുഹമ്മദുകുഞ്ഞിന്റെ വീട്ടിൽ പുലർച്ചെ 1.30ന് പൊലീസ് എത്തി അമ്മിക്കല്ലിന്റെ കുഴവികൊണ്ട് അടുക്കളവാതിൽ ഇടിച്ചുപൊളിക്കുകയും ചെടിച്ചട്ടികൾ അടിച്ചുടയ്ക്കുകയും തെറിവിളിക്കുകയും ചെയ്തതായാണ് പരാതി. നേരെത്തെയും ഇവിടെ പൊലീസ് എത്തി അക്രമം കാട്ടിയതായി പരാതിയുണ്ടായിരുŐ
Y¤Tt¼® l¡i¢´¤J
നിലമുടമ അറിയാതെ വ്യാജരേഖ ചമച്ച് ബാങ്ക് വായ്പയെടുത്തതായി പരാതി
ഓയൂർ: നിലം ഉടമ അറിയാതെ വ്യാജ പാട്ടക്കരാർ ഉണ്ടാക്കി ബാങ്കിൽനിന്ന് വായ്പ എടുത്തതായി പരാതി. അമ്പലംകുന്ന് ചെറുവക്കൽ ഗ്രേസ് വില്ലയിൽ സോളമൻ, ഭാര്യ ആലീസ് സോളമൻ എന്നിവരുടെ പേരിലുള്ള നിലത്തിന്റെ വ്യാജ പാട്ടക്കരാർ രേഖയുണ്ടാക്കി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ തേവന്നൂർ ശാഖയിൽനിന്നാണ് അമ്പതിനായിരം രൂപ തട്ടിയെടുത്തത്.
Y¤Tt¼® l¡i¢´¤J
ഏലായിലെ റബർ കൃഷി: പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്
പത്തനാപുരം: തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് പത്തനാപുരം പാതിരിക്കൽ ഏലായിൽ നട്ടുപിടിപ്പിച്ച റബർ തൈകൾ പിഴുത് മാറ്റുവാൻ അഡീഷണൽ തഹസിൽദാർ നിർദ്ദേശം നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
Y¤Tt¼® l¡i¢´¤J
പത്തനാപുരത്ത് ട്രാൻ. ബസ് എറിഞ്ഞ് തകർത്തു
പത്തനാപുരം: പത്തനാപുരം ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസ് എറിഞ്ഞ് തകർന്നു. ഞായറാഴ്ച രാത്രി സർവീസ് കഴിഞ്ഞ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം - കുന്നിക്കോട് റോഡിൽ പാർക്ക് ചെയ്തിരുന്ന ബസാണ് കല്ലേറിൽ തകർന്നത്.
Y¤Tt¼® l¡i¢´¤J
ഒഴുകുന്ന ത്രിവേണി വില്പനശാല ഉപേക്ഷിച്ച നിലയിൽ
കൊല്ലം: കായലിൽ സഞ്ചരിച്ച് നിത്യോപയോഗസാധനങ്ങൾ വിതരണം ചെയ്തിരുന്ന ഒഴുകുന്ന ത്രിവേണി വില്പനശാല പേഴുംതുരുത്ത് ജങ്കാർ കടവിന് സമീപം ഉപേക്ഷിച്ച നിലയിൽ.
Y¤Tt¼® l¡i¢´¤J
പിക്അപ് വാനും ബൈക്കുംകൂട്ടിമുട്ടി യുവാവിന് പരിക്ക്
പാരിപ്പള്ളി: ദേശീയപാതയിൽ പിക്അപ് വാനും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികൻ പാരിപ്പള്ളി ചിറ്റാറ്റ് വീട്ടിൽ വിഷ്ണുവിന് (18) ഗുരുതരമായി പരിക്കേറ്റു.
Y¤Tt¼® l¡i¢´¤J
വെടിമരുന്ന് ദുരന്തം: പ്രതിയെ വെറുതെവിട്ടു
ഓച്ചിറ: അഞ്ച് വർഷം മുമ്പ് പരബ്രഹ്മക്ഷേത്ര കോമ്പൗണ്ടിലെ കടയിലുണ്ടായ വെടിമരുന്ന് സ്പോടനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി കൃഷ്ണപുരം വടക്കേകുറ്റിയിൽ ഭവാനിയെ വെറുതെവിട്ട് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി സന്തോഷ്‌കുമാർ ഉത്തരവായി.
Y¤Tt¼® l¡i¢´¤J
ശൂരനാട് തെക്ക് വൈദ്യുതി മുടക്കം പതിവായി
ശൂരനാട്: ശൂരനാട് തെക്ക് പ്രദേശത്ത് രാത്രിയിൽ ലോഡ് ഷെഡിംഗ് കൂടാതെ സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതായി പരാതി. പതാരം, മാലുമേൽക്കടവ്, കുമരൻചിറ, കിടങ്ങയം ഭാഗങ്ങളിൽ മിക്കദിവസവും രാത്രി 12 മണിക്കുശേഷം കറന്റ് ഉണ്ടാവില്ല.
Y¤Tt¼® l¡i¢´¤J
പണയിൽ- കുറവൻചിറ റോഡിൽ യാത്ര ദുരിതം
പുത്തൂർ: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടാത്തല പണയിൽ- കുറവൻചിറ റോഡിന് ഇനിയും ശാപമോക്ഷമില്ല. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള ഗ്രാമീണരുടെ യാത്ര ദുരിതപൂർണമാണ്.
Y¤Tt¼® l¡i¢´¤J
കഞ്ചാവ് കടത്ത് കേസിലെ പ്രതി അറസ്റ്റിൽ
പുനലൂർ: കഞ്ചാവ് കടത്ത് കേസിലെ പ്രതി തമിഴ്നാട് മധുര സ്വദേശി കരുവായനെ (38) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പത്തനാപുരം റെയ്ഞ്ച് ഇൻസ്പെക്ടർ എസ്..മധുസൂധനൻപിള്ള, പ്രിവന്റീവ് ഓഫീസർ ശശികുമാർ, സി.ഇ.ഒ മാരായ എവർസൺ ലാസർ, ശ്രീലേഷ്, യു. ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.
Y¤Tt¼® l¡i¢´¤J
യൂത്ത് കോൺ. പ്രവർത്തകർ ആശുപത്രി പരിസരം വൃത്തിയാക്കി
കൊട്ടാരക്കര: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ലോക്‌സഭാ മണ്ഡലം ജനറൽ സെക്രട്ടറി നെൽസൺ തോമസ്, അഖിൽ, ഗിരീഷ് ഉണ്ണിത്താൻ, വെളിയം ഹരീഷ്‌കുമാർ, മുകേഷ്, ഗോഡ്‌ലി സ്റ്റാൻലി, ബിൻജു, തങ്കച്ചൻ, ബെൻസൻ ഇട്ടിച്ചൻ, ജയൻ വല്ലം, റെജി കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
Y¤Tt¼® l¡i¢´¤J
പിടിച്ചെടുത്ത അരി ഇപ്പോഴും പൊലീസിന്റെ തലയിൽ
പിടിച്ചെടുത്ത അരി ഇപ്പോഴും പൊലീസിന്റെ തലയിൽ
Y¤Tt¼® l¡i¢´¤J
വെള്ളമില്ല:അംഗൻവാടി അടച്ചുപൂട്ടൽ ഭീഷണിയിൽ
കൊല്ലം: കുടിവെള്ളമില്ലാത്തതിനേത്തുടർന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക് ആശ്രയമായ അംഗൻവാടി അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇത്തിക്കര ബ്ളോക്കിലെ 50-ാം നമ്പർ കല്ലുവാതുക്കൽ മേവനക്കോണം അംഗൻവാടിയാണ് അടച്ചുപൂട്ടൽ ഭീഷണിയിലായത്.
Y¤Tt¼® l¡i¢´¤J
പഴകിയ ആഹാരസാധനങ്ങൾ പിടിച്ചു
കൊട്ടിയം : മയ്യനാട് പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും മയ്യനാട് സി. കേശവൻ മെമ്മോറിയൽ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു.
Y¤Tt¼® l¡i¢´¤J
വെള്ളക്കെട്ടായി മാറിയ റോഡ്
കരുനാഗപ്പള്ളി:രണ്ട് നാൾ പെയ്ത ചാറ്റൽ മഴയിൽ റോഡ് വെള്ളക്കെട്ടായി മാറി.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷൻ- വലിയത്ത് ജംഗ്ഷൻ റോഡാണ് ചാറ്റൽ മഴയിൽ വെള്ളക്കെട്ടായത്.
Y¤Tt¼® l¡i¢´¤J
പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ സൗകര്യങ്ങളില്ല; കൊട്ടാരക്കരയിലെ ബസുടമകൾ പ്രക്ഷോഭത്തിലേക്ക്
കൊട്ടാരക്കര: കൊട്ടാരക്കരയിലെ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
Y¤Tt¼® l¡i¢´¤J
വനിത ഐ.ടി.ഐയുടെ സ്ഥലം ഏറ്റെടുക്കുന്നത് നാട്ടുകാർ തടഞ്ഞു
പരവൂർ : എൽ.ഡി.എഫ് സർക്കാർ കലയ്ക്കോട് പട്ടികജാതി കോളനിയിൽ വനിത ഐ.ടി.ഐ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലം റവന്യു അധികൃതർ ഏറ്റെടുക്കാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ഉന്നത റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ സമരത്തിൽ ഉറച്ചുനിന്നു.
Y¤Tt¼® l¡i¢´¤J
ബൈക്കിൽ സൂപ്പർ ഫാസ്റ്റ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്
ചാത്തന്നൂർ : ബൈക്കിൽ സൂപ്പർ ഫാസ്റ്റ് ഇടിച്ച് കല്ലുവാതുക്കൽ ശ്രീരാമപുരം തെറ്റിക്കുഴി പുതുവലിൽ സുഷമാലയത്തിൽ സുഭാഷ് (41), ശ്രീരാമപുരം വൃന്ദാവനിൽ വിമുക്തഭടനായ പത്മകുമാർ (48) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
Y¤Tt¼® l¡i¢´¤J
പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം
പരവൂർ : നെടുങ്ങോലം വൈദ്യശാലമുക്കിലെ ആര്യാനിവാസിലെ ശ്രീകലയുടെ വീട്ടിൽ നിന്ന് ആറുപവൻ, ഒരുവി.സി.ഡി, രണ്ട് ടോർച്ച്, മൂന്ന് വെങ്കലപാത്രങ്ങൾ എന്നിവ മോഷണം പോയി. വീട്ടുടമയ്ക്ക് അസുഖമായതിനാൽ വീട് പൂട്ടിയിട്ട് ആശുപത്രിയിൽ പോയിരുന്നു.
Y¤Tt¼® l¡i¢´¤J
അനധികൃതമായി സൂക്ഷിച്ച 131ചാക്ക് റേഷനരി പിടിച്ചു
കരുനാഗപ്പള്ളി: താലൂക്ക് സപ്ളൈ ഓഫീസർ നാസറുദ്ദീന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 131 ചാക്ക് അരിയും ആറ് ചാക്ക് ഗോതമ്പും പിടിച്ചെടുത്തു.
Y¤Tt¼® l¡i¢´¤J
കൃഷി നശിപ്പിച്ച കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ചിറ്റാർ സൗത്ത് സെക്‌ഷനിലെ കുണ്ടാളംകുഴി ഭാഗത്ത് വ്യാപകമായി കൃഷിനശിപ്പിച്ച കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി.
Y¤Tt¼® l¡i¢´¤J
കുത്തുകേസിലെ പ്രതി പിടിയിൽ
പത്തനാപുരം: സുഹൃത്തിനെ വീട്ടിൽ കയറി കുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കറവൂർ മൈക്കാമൺ ശന്തനു വിലാസത്തിൽ ശന്തനു (26) ആണ് പിടിയിലായത്.
Y¤Tt¼® l¡i¢´¤J
കുടിവെള്ളം മറിച്ച് വിൽക്കുന്നു
പുനലൂർ: കുടിവെള്ളമില്ലാതെ ഗ്രാമവാസികൾ നട്ടം തിരിയുന്പോൾ കരാരുകാർക്കും സ്വകാര്യ വ്യക്തികൾക്കും വെള്ളം മറിച്ചു വിൽക്കുന്നതായി പരാതി.
Y¤Tt¼® l¡i¢´¤J
പിടിച്ചെടുത്ത അരി ഇന്നലെയും പൊലീസിന്റെ തലയിൽ
കൊല്ലം: സ്വകാര്യ ഗോഡൗണുകളിൽ നിന്ന് ഷാഡോ പൊലീസ് പിടിച്ചെടുത്ത 600 ചാക്ക് അരി ഇന്നലെയും സപ്ളൈ ഓഫീസ് അധികൃതർ ഏറ്റെടുത്തില്ല. വെള്ളിയാഴ്ച വൈകിട്ടാണ് റെയ്ഡ് നടത്തി അരി പിടിച്ചെടുത്തത് .
Y¤Tt¼® l¡i¢´¤J
ഇരവിപുരത്ത് കരയിടിച്ചിൽ
കൊട്ടിയം: ഇരവിപുരത്ത് കടൽക്ഷോഭത്തെത്തുടർന്ന് വൻതോതിൽ കരയിടിയാൻ തുടങ്ങി. താത്കാലിക കടൽഭിത്തിക്കായി നിരത്തിയ പാറകൾ കടലെടുത്തു. തീരത്തുണ്ടായിരുന്ന കാറ്റാടിമരങ്ങൾ നിലംപതിച്ചു. തീരദേശ റോഡ് കടലെടുക്കുമെന്ന ഭീതിയിലാണ്.
Y¤Tt¼® l¡i¢´¤J
സുനാമി കോളനിയിൽ സ്വയംസഹായ സംഘങ്ങൾ സജീവം
കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഹാരാഷ്ട്രാ സുനാമി കോളനി കേന്ദ്രീകരിച്ച് സ്വയംസഹായസംഘങ്ങളുടെ പ്രവർത്തനം സജീവമായി. ഏഴ് സ്വയം സഹായസംഘങ്ങളാണ് കോളനിയിൽ പ്രവർത്തിക്കുന്നത്.
Y¤Tt¼® l¡i¢´¤J
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിയത് സർക്കാരിന്റെ പ്രധാന നേട്ടം
കടയ്ക്കൽ: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും അതിന് പറ്റിയ ക്രമസമാധാന നിലയിലേക്ക് സംസ്ഥാനത്തെ മാറ്റിയെടുക്കാനും കഴിഞ്ഞതാണ് യു.ഡി.എഫ് സർക്കാരിന്റെ പ്രധാന ഭരണനേട്ടമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
Y¤Tt¼® l¡i¢´¤J
പണമടങ്ങിയ പഴ്സ് കളഞ്ഞുകിട്ടി
പുത്തൂർ: കൊട്ടാരക്കര ചന്തമുക്കിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് പൊലീസിന് കൈമാറി പലചരക്ക് കടയിലെ ജീവനക്കാരൻ മാതൃക കാട്ടി. ചന്തമുക്കിൽ ജെ.എം അങ്ങാടിക്കടയ്ക്ക് മുന്നിൽ നിന്നാണ് സമീപത്തെ പലചരക്ക് കടയിലെ ജീവനക്കാരനായ രവി (50)ക്ക് പഴ്സ് കിട്ടിയത്.
Y¤Tt¼® l¡i¢´¤J
അരി കടത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ
കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്തെ സ്വകാര്യ ഗോഡൗണുകളിൽ നിന്ന് അറുനൂറ് ചാക്കിലധികം റേഷനരി ഷാഡോ പൊലീസ് പിടിച്ചെടുത്തത് സിവിൽ സപ്ളൈസ് അധികൃതർ ഏറ്റെടുക്കാതിരിക്കുന്നത് വിവാദമായി. അനധികൃതമായി അരി പിടിച്ചെടുത്ത വിവരം ലഭിച്ചാൽ അധികം വൈകാതെ സിവിൽ സപ്ളൈസ് അധികൃതർ എത്തി കണക്ക് തിട്ടപ്പെടുത്തി ഏറ്റെടുക്കുകയാണ് പതിവ്.
Y¤Tt¼® l¡i¢´¤J
ഇ- മെയിൽ ദുരുപയോഗം ചെയ്ത് ബിസിനസ് ഓർഡറുകൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ
കൊല്ലം: സ്വകാര്യ കശുഅണ്ടി ഫാക്ടറി ഉടമയുടെ ഇ- മെയിൽ മേൽവിലാസം ഉപയോഗിച്ച് ബിസിനസ് ഓർഡറുകൾ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കാഷ്യു ബ്രോക്കറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള പുന്തലത്താഴം നഗർ അഷ്ടമിയിൽ ബിജു (40) ആണ് അറസ്റ്റിലായത്.
Y¤Tt¼® l¡i¢´¤J
ബൈക്കിലെത്തി, വൃദ്ധയുടെ മൂന്നര പവന്റെ മാല കവർന്നു
കൊല്ലം: ബൈക്കിലെത്തിയ ആൾ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വൃദ്ധയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചു കടന്നു.ഇന്നലെ രാവിലെ 8:45 ഓടെ കാങ്കത്തു മുക്കിനു സമീപമായിരുന്നു സംഭവം.
Y¤Tt¼® l¡i¢´¤J
കുടിവെള്ളം ടാപ്പിനടുത്തുനിന്ന് കുഴിച്ചെടുക്കണം
ചാത്തന്നൂർ : വാട്ടർ ടാങ്കിൽ വെള്ളമുണ്ട്, വീട്ടുകാർക്ക് കണക്‌ഷനുണ്ട്; കൂടാതെ സമീപത്ത് പൊതുടാപ്പുമുണ്ട്. പക്ഷേ ജലം ലഭിക്കണമെങ്കിൽ പൈപ്പ്‌ലൈൻ പോകുന്ന സ്ഥലം കുഴിച്ച് ജലം ശേഖരിക്കണം. നെടുങ്ങോലത്ത് പുന്നമുക്കിനും എം.എൽ.എ ജംഗ്ഷനും ഇടയ്ക്കുള്ളവർക്കാണ് ഈ ഗതികേട്.
Y¤Tt¼® l¡i¢´¤J
|