|
പൊട്ടൻകളി
തോരാമഴ വിതച്ച കെടുതികളിൽ സാധാരണക്കാർ നട്ടംതിരിയുന്നതിനിടയിൽ ഇതൊന്നും കാണുന്നില്ലെന്ന മട്ടിലാണ് സംസ്ഥാനത്തെ രാഷ്‌ട്രീയക്കാർ നീങ്ങുന്നത്. ഓർക്കാപ്പുറത്ത് വീണുകിട്ടിയ സോളാർ വിവാദത്തിൽ
Y¤Tt¼® l¡i¢´¤J
സഹകരണമേഖലയെ തകർക്കുന്ന റിപ്പോർട്ടുകൾ
കർഷകർക്ക് തുണയാകേണ്ട നബാർഡ് കടമ വിസ്മരിച്ച് പ്രാഥമിക സഹകരണ സംഘങ്ങളെ ദ്രോഹിക്കാൻ തുടങ്ങിയാൽ അതിന്റെ ദൂഷ്യഫലം കാർഷികമേഖല മൊത്തത്തിൽ അനുഭവിക്കേണ്ടിവരും.
Y¤Tt¼® l¡i¢´¤J
മോണോ റെയിലും സമയബന്ധിതമാകണം
കൊച്ചി മെട്രോയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയിൽ നിർമ്മാണത്തിനു തുടക്കം കുറിക്കുകയാണ്. ഇതിന്റെ ആദ്യപടിയായുള്ള കൺസൾട്ടൻസി കരാർ ജൂൺ 19ന് ഡൽഹി മെട്രോ റെയിൽ
Y¤Tt¼® l¡i¢´¤J
തട്ടിപ്പുകാർക്ക് നല്ലകാലം
ദൈവത്തിന്റെ സ്വന്തം നാട്ടിൽ എല്ലാവിധ തട്ടിപ്പുകാർക്കും ചാകരക്കാലമാണിത്. പണത്തിനു പഞ്ഞമില്ലാത്തതിനാൽ ആർക്കും ആരെയും എളുപ്പത്തിൽ പറ്റിക്കാം. പണം മാത്രമല്ല, മാനംപോലും തട്ടിയെടുക്കാൻ വലിയ പ്രയാസമൊന്നുമില്ലെന്നാണ്
Y¤Tt¼® l¡i¢´¤J
പുതിയ മൂന്നാംമുന്നണിയെ സൂക്ഷിക്കണം
കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയ്ക്കും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്കും ബദലായി ഒരു മുന്നണി വേണമെന്ന് അഭിലഷിക്കുന്നവർ രാജ്യത്ത് ധാരാളമുണ്ട്.
Y¤Tt¼® l¡i¢´¤J
ഭരണക്കാരുടെ വീഴ്ചകൾക്ക് ജനങ്ങൾ കരുവാകുമ്പോൾ
മന്ത്രിമാരെ വളഞ്ഞുവച്ച് കണ്ണീരുവരുന്നതുവരെ ചൂരൽ കഷായം നൽകിയതുകൊണ്ടോ മുൻമന്ത്രിമാർക്കും സമാന ശിക്ഷ വിധിച്ചതുകൊണ്ടോ സംസ്ഥാനത്ത് പകർച്ചപ്പനിക്ക് ഉടനടി ശമനമുണ്ടാകാൻ പോകുന്നില്ല. പരിസരശുചീകരണത്തിൽ അറിഞ്ഞുകൊണ്ട് വരുത്തിയ വലിയ വീഴ്ചകൾക്ക് പ്രകൃതി തന്നെ നൽകിയ സമ്മാനമായി കരുതിയാൽ മതി.
Y¤Tt¼® l¡i¢´¤J
പെരുമാറ്റവൈകല്യത്തിന് ചികിത്സ തന്നെ വേണം
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയുന്നതുപോലെ അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ പ്രതിച്ഛായ പലപ്പോഴും പൊലീസ് സേനയിലൂടെയാണ് ജനങ്ങൾ വിലയിരുത്താറുള്ളത്. ജനങ്ങളോടുള്ള പൊലീസിന്റെ സമീപനം
Y¤Tt¼® l¡i¢´¤J
ഇനി കോൺഗ്രസിന്റെ ഊഴം
കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കാതെ പോയതാണ് പരിണതപ്രജ്ഞനായ എൽ.കെ. അദ്വാനിക്കും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന കുറച്ചു നേതാക്കൾക്കും സംഭവിച്ച അമളി.
Y¤Tt¼® l¡i¢´¤J
കൊച്ചി മെട്രോ പ്രചോദനമാകണം
അനവധി വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയിൽ മെട്രോ റെയിൽ നിർമ്മാണത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ടതും
Y¤Tt¼® l¡i¢´¤J
അട്ടപ്പാടിയുടെ ഇരുളകലണം
അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ 125 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുമുൻപും ആദിവാസികളെ നന്നാക്കാനുള്ള പദ്ധതികൾക്ക് കുറവൊന്നുമില്ലായിരുന്നു. കോടാനുകോടികൾ വിവിധ പദ്ധതികൾക്കായി നീക്കിവച്ചിട്ടും ആദിവാസികൾക്കു ഗുണമൊന്നുമുണ്ടായില്ലെന്നുമാത്രം.
Y¤Tt¼® l¡i¢´¤J
മലയാളികളുടെ യഥാർത്ഥ വിഭവസമ്പത്ത് ബുദ്ധിശക്തി
മലയാളികളുടെ യഥാർത്ഥ വിഭവസമ്പത്ത് ബുദ്ധിയും മത്സരങ്ങളിൽ മുന്നിൽ എത്താനുള്ള സാമർത്ഥ്യവുമാണെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നതാണ് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് ആദ്യമായി നടത്തിയ
Y¤Tt¼® l¡i¢´¤J
വിലക്കയറ്റവും അറിഞ്ഞില്ലെന്നുണ്ടോ?
ഭരണമുന്നണിയിൽ അധികാരസ്ഥാനങ്ങളെച്ചൊല്ലി കടിപിടി തുടരുകയാണ്. മാലിന്യനിർമ്മാർജ്ജനം സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ചുമതലയല്ലാതായതോടെ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധികൾ
Y¤Tt¼® l¡i¢´¤J
വിധി വളരെ നല്ലത്; നടപ്പിലായാൽ
രാഷ്‌ട്രീയ പാർട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നുള്ള ദേശീയ വിവരാവകാശ കമ്മിഷന്റെ തീർപ്പ് രാഷ്‌ട്രീയ കക്ഷികൾക്ക് അലോസരമായി തോന്നുമെങ്കിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകുമെന്നതിൽ സംശയമില്ല.
Y¤Tt¼® l¡i¢´¤J
ജലഗതാഗതം വികസിക്കണം
ജലമാർഗമുള്ള ചരക്കുനീക്കത്തിന് എത്രയും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും അത് വേണ്ടപോലെ പ്രയോജനപ്പെടുത്താൻ കഴിയാത്തത് സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ ഒന്നാണ്.
Y¤Tt¼® l¡i¢´¤J
സർക്കാരിന്റെ വില കെടുത്തുന്ന ഉദ്യോഗസ്ഥർ
തുരുമ്പെടുത്ത് ചലനശേഷി നഷ്ടപ്പെട്ട ഭരണയന്ത്രത്തെ ചലിപ്പിക്കാൻ നീതിപീഠത്തിന് പലപ്പോഴും പരിധിവിട്ടും കലഹിക്കേണ്ടിവരുന്നത് ഭരണത്തിന് ലഭിക്കുന്ന നല്ല സർട്ടിഫിക്കറ്റല്ല. ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും
Y¤Tt¼® l¡i¢´¤J
എല്ലാവർക്കുമുണ്ട് പങ്ക്-
കർക്കശമായ അച്ചടക്കവും മാന്യതയും ചുമതലാബോധവും നിലനിൽക്കേണ്ട പൊലീസ് സേനയിൽ സംഘടനാ സ്വാതന്ത്ര്യം വർദ്ധിച്ചതനുസരിച്ച് സംഭവിച്ച കെടുതികൾ ഉൽക്കണ്ഠാജനകമാംവിധം പ്രകടമാണിന്ന്. മേലധികാരികൾ പോലും സംഘടനയെ ഭയന്നു കഴിയാൻ നിർബന്ധിതരാവുന്ന അവസ്ഥ സൃഷ്ടിക്കുന്ന അവമതി കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.
Y¤Tt¼® l¡i¢´¤J
സംവരണ അട്ടിമറിക്ക് ഇപ്പോൾ യുക്തിയും വേണ്ടാതായോ
ക്രീമിലെയർ നിശ്ചയിക്കാൻ വരുമാന സർട്ടിഫിക്കറ്റിനെ മാനദണ്ഡമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം തന്നെ സംവരണം അട്ടിമറിക്കാൻ വേണ്ടിയാണ്. ക്രീമിലെയർ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അന്തഃസന്തയ്ക്ക് വിരുദ്ധമായി വരുമാനസർട്ടിഫിക്കറ്റ് എന്ന ആശയം സംവരണവിരുദ്ധർ സംസ്ഥാനത്ത് സൂത്രത്തിൽ നടപ്പാക്കുകയായിരുന്നു.
Y¤Tt¼® l¡i¢´¤J
അനുകരിക്കാവുന്ന പ്രതിഷേധമുറ
അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ അല്പം വൈകിയാണെങ്കിലും നിറവേറ്റണമെന്ന കാര്യത്തിൽ ജനപ്രതിനിധികൾ പൊതുവേ ശുഷ്‌കാന്തി കാണിക്കാറില്ല. വാഗ്ദാനലംഘനത്തിനെതിരെ
Y¤Tt¼® l¡i¢´¤J
അടുത്ത ആഘാതത്തിനായി കാത്തിരിക്കാം
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിക്കുവേണ്ടിയുള്ള പരിസ്ഥിതി ആഘാതപഠനം പൂർത്തിയായിരിക്കുകയാണ്. ഒന്നരവർഷത്തിലേറെ സമയം എടുത്താണ് ഇതിന്റെ ചുമതല ഏറ്റെടുത്ത കമ്പനികൾ
Y¤Tt¼® l¡i¢´¤J
കായികപ്രേമികൾ വിചാരിച്ചാൽ നടക്കും
കായികരംഗത്തെ ദുഷ്‌പ്രവണതകളും ഒത്തുകളിയും തടയാൻ കേന്ദ്രം നിയമം കൊണ്ടുവരാൻ പോകുന്നു. ഈ അടുത്തകാലത്ത് കേൾക്കാൻ കഴിഞ്ഞ നല്ല ഫലിതങ്ങളിലൊന്നാണിത്.
Y¤Tt¼® l¡i¢´¤J
ചുവരെഴുത്തു വേണ്ട ചുവർ ചിത്രം മതി
നഗരമായാലും നാട്ടിൻപുറമായാലും ഒറ്റനോട്ടത്തിൽത്തന്നെ ശ്രദ്ധേയമാകുന്നത് വൃത്തിയുടെയും വെടിപ്പിന്റെയും പേരിലായിരിക്കും. നിർഭാഗ്യവശാൽ കേരളത്തിലെ ഒരു നഗരവും ഇന്ന് ആ വിശേഷണത്തിന് അർഹമാണെന്ന് പറയാനാവില്ല.
Y¤Tt¼® l¡i¢´¤J
ശ്രേഷ്ഠ പദവി ഭാഷയ്ക്ക് ഉപകാരപ്പെടണം
മലയാളത്തെ സ്നേഹിക്കുന്ന ലോകമാസകലമുള്ള മലയാളികൾക്കെല്ലാം ആഹ്ളാദം പകരുന്നതാണ് ശ്രേഷ്ഠഭാഷയായി കേന്ദ്ര സർക്കാർ മലയാളത്തിനു നൽകിയ അംഗീകാരം. ഇങ്ങനെ ഒരു പദവിക്കുവേണ്ടി ഏറെ നാളായി നാം ശ്രമിച്ചുവരികയായിരുന്നു.
Y¤Tt¼® l¡i¢´¤J
അനുഷ്ഠാനമായാൽ പോരാ
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നടക്കാതെപോയ മന്ത്രിസഭാ പ്രവേശനത്തെച്ചൊല്ലി കോൺഗ്രസിൽ ഉരുണ്ടുകൂടിയ മഴമേഘത്തിന്റെ പരിണതി ഏത് രൂപത്തിലാണെന്ന് പ്രവചിക്കുക വയ്യ.
Y¤Tt¼® l¡i¢´¤J
കലാഭവൻ മണി അത്ര വലിയ ക്രിമിനലോ?
കൊല്ലത്തു നടക്കുന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷും സംസ്ഥാന ഇന്റലിജൻസ് മേധാവി ടി.പി. സെൻകുമാറും മറയില്ലാതെ പ്രകടിപ്പിച്ച അഭിപ്രായം അധികാരകേന്ദ്രങ്ങൾ വച്ചുപുലർത്തുന്ന അധമമനോഭാവത്തിന്റെയും വർണവിവേചനത്തിന്റെയും നേർച്ചിത്രമാണ്.
Y¤Tt¼® l¡i¢´¤J
വാനോളം ഉയരുന്ന മെഡിക്കൽ ഫീസ്
കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷനിൽപ്പെട്ട എട്ട് സ്വകാര്യ മെഡിക്കൽ കോളേജുകളുമായി ഫീസ് വിഷയത്തിൽ സർക്കാർ ധാരണയിലെത്തിയിരിക്കുകയാണ്.
Y¤Tt¼® l¡i¢´¤J
രാഹുൽ ഗാന്ധി പ്രതീക്ഷകൾ ഉണർത്തുന്ന നേതാവ്, പക്ഷേ...
പ്രതീക്ഷകൾ ഉണർത്തുന്ന നേതാവാണ് എ.ഐ.സി.സി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നെഹ്‌റു കുടുംബത്തിലെ അംഗമെന്ന നിലയിലല്ല ഈ പ്രതീക്ഷകൾ. മറ്റ് ചില കാരണങ്ങളാലാണ്. ഒന്നാമത്, യൗവനത്തിന്റെ പ്രസരിപ്പുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്താനാവും
Y¤Tt¼® l¡i¢´¤J
കൊള്ളപ്പലിശക്കാരെ നേരിടാൻ നിയമം മാത്രം പോരാ
തിരുവനന്തപുരം നഗരത്തിൽ മൂന്നു ദിവസം മുൻപ് പൊലീസ് അതീവ രഹസ്യമായി നടത്തിയ റെയ്ഡുകളിൽ ബ്ളേഡ് പലിശയ്ക്ക് പണം കടം കൊടുക്കുന്ന നിരവധി പേർ പിടിയിലായി. സിറ്റി പൊലീസ് കമ്മിഷണർ പി. വിജയൻ പ്രത്യേക താത്പര്യമെടുത്താണ്
Y¤Tt¼® l¡i¢´¤J
ദുരന്തമുണ്ടാകുമ്പോൾ മാത്രം സർക്കാരിന് ഞെട്ടൽ
കൊടിയ ഒരു ദുരന്തം സംഭവിച്ചാൽ ഉടൻ സർക്കാർ കലശലായി ഞെട്ടും. അന്വേഷണത്തിന് ഉത്തരവിടുകയും ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. പാവം ജനം.
Y¤Tt¼® l¡i¢´¤J
ക്രിക്കറ്റിനുമുണ്ട് ഒരു ദുഷ്ടമുഖം
പണക്കൊഴുപ്പിന്റെ മാറ്റുരയ്ക്കുന്ന ഐ.പി.എൽ ക്രിക്കറ്റിന് പേടിപ്പെടുത്തുന്ന മറുപുറവുമുണ്ടെന്നു കാട്ടിത്തരുന്നതാണ് വാതുവയ്പുമായി ബന്ധപ്പെട്ട് ഒരു പതിന്നാലുകാരന് സ്വന്തം ബന്ധുവിനാൽ സംഭവിച്ച അപമൃത്യു.
Y¤Tt¼® l¡i¢´¤J
ഇനിയും വേണോ എൻജി. കോളേജുകൾ?
ഡിമാൻഡ് അനുസരിച്ചുമാത്രം സപ്ളൈ എന്ന സാമ്പത്തിക സിദ്ധാന്തം ഒട്ടുംതന്നെ ബാധകമല്ലാത്ത വിധം സംസ്ഥാനത്ത് എൻജിനിയറിംഗ് സീറ്റുകൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
Y¤Tt¼® l¡i¢´¤J
മെഡിക്കൽ പ്രവേശനം കുഴഞ്ഞുമറിയരുത്
ബിരുദ-ബിരുദാനന്തര മെഡിക്കൽ-ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശനം മുൻവർഷങ്ങളിലെപ്പോലെ ഈ വർഷവും തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുകയാണ്. മെഡിക്കൽ പ്രവേശനം അഖിലേന്ത്യാതലത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തിൽ വേണമെന്നായിരുന്നു നിബന്ധന.
Y¤Tt¼® l¡i¢´¤J
സി.ബി.എസ്.ഇക്കാരും നമ്മുടെ കുട്ടികൾ തന്നെ
പ്ളസ് വൺ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൽ സി.ബി.എസ്.ഇ സ്കൂൾതല പരീക്ഷ പാസാകുന്നവരെ രണ്ടാംഘട്ടമായി മാത്രം പരിഗണിച്ചാൽ മതിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്
Y¤Tt¼® l¡i¢´¤J
സോണിയാഗാന്ധിക്കെങ്കിലും തോന്നിയല്ലോ
റെയിൽവേ ബോർഡ് മെന്പർമാർക്ക് അളവില്ലാത്ത തോതിൽ കൈക്കൂലിവാങ്ങാൻ അവസരം ലഭിക്കുന്ന ഉന്നതപദവി വാങ്ങിക്കൊടുക്കാൻ ഇടനിലക്കാരനായി നിന്ന അനന്തരവൻ കാരണം കുരുക്കിലായ റെയിൽവേ മന്ത്രി പവൻകുമാർ ബൻസലിനെ
Y¤Tt¼® l¡i¢´¤J
കൊതുകിനെതിരെയും ഒരു ടോൾ ഫ്രീ നമ്പർ
മഴക്കാലത്തെത്തുന്ന പകർച്ചവ്യാധികളെ നേരിടാനുളള തയ്യാറെടുപ്പിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. വലിയ ഭീഷണിയായി മാറിക്കഴിഞ്ഞ കൊതുകുജന്യരോഗമായ ഡെങ്കിപ്പനി തലസ്ഥാന ജില്ലയിൽ ഇതിനകംതന്നെ പിടിമുറുക്കിക്കഴിഞ്ഞു.
Y¤Tt¼® l¡i¢´¤J
കഥയില്ലാത്ത കുമ്പസാരം
അന്തർ സംസ്ഥാന നദീജലത്തർക്കം സംബന്ധിച്ച വിവരങ്ങൾ തമിഴ്നാട്ടിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽനിന്ന് ചോർത്തുന്നതുമായി ബന്ധപ്പെട്ട് മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പ്രമുഖ പത്രങ്ങൾക്ക് അവമതി ഉണ്ടാകുന്ന വിധത്തിൽ
Y¤Tt¼® l¡i¢´¤J
കർണാടകത്തിലെ ഫലം നൽകുന്ന പാഠം
കർണാടകത്തിലെ വിധിയെഴുത്തിൽ അത്ര അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേവല ഭൂരിപക്ഷം നേടാൻ കഴിയാതിരുന്ന കോൺഗ്രസ് ഇത്തവണ ഒറ്റയ്ക്ക് അധികാരം ഉറപ്പാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മതേതര ജനതാദൾ രണ്ടാം സ്ഥാനത്ത് എത്തി.
Y¤Tt¼® l¡i¢´¤J
റെയിൽ സുരക്ഷയിൽ വിള്ളൽ വീഴുന്നു
അശ്രദ്ധയുടെയും അനാസ്ഥയുടെയും ഫലമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ സിഗ്നൽ തകരാർ അത്ര നിസാരമായി തള്ളിക്കളയാവുന്നതല്ല.
Y¤Tt¼® l¡i¢´¤J
മാപ്പു ചോദിക്കേണ്ടത് ജനങ്ങളോട്
കൽക്കരിപ്പാടം ഇടപാടിനുപിന്നിൽ നടന്ന അഴിമതി കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ട സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ടിൽ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയുടെയും ഖനിവകുപ്പിന്റെയും ഓഫീസുകളും ഇടപെട്ട് തിരുത്തലുകൾ വരുത്തി എന്ന
Y¤Tt¼® l¡i¢´¤J
അഭിമാനത്തോടെ അടുത്ത ചുവട്
ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു നൂറ്റാണ്ടിനു മുമ്പ് സി.വി. കുഞ്ഞുരാമൻ ആനുകാലിക പ്രസിദ്ധീകരണമായി തുടങ്ങിയതാണ് കേരളകൗമുദി. ഗുരുദേവ സന്ദേശ പ്രചാരണമായിരുന്നു മുഖ്യലക്ഷ്യങ്ങളിലൊന്ന്.
Y¤Tt¼® l¡i¢´¤J
ആനുകൂല്യങ്ങൾ കടലാസിൽ മതിയോ?
വിദ്യാർത്ഥികൾക്ക് കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനു പകരം എങ്ങനെ വച്ചു താമസിപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥന്മാർ നോക്കുന്നത്. ചുറ്റും നോക്കിയാൽ ഈ നിഗമനം സാധൂകരിക്കുന്ന ഒട്ടനവധി ഉദാഹരണങ്ങൾ കാണാം.
Y¤Tt¼® l¡i¢´¤J
ദാസ്യവൃത്തിയുടെ നാണക്കേട് മനസ്സിലാക്കാതെ സി.ബി.ഐ
കളങ്കങ്ങൾ മറച്ചുവയ്ക്കാൻ വളരെക്കാലമായി ബദ്ധപ്പെടുകയായിരുന്ന സി.ബി.ഐ ഉടുതുണി ഉരിയപ്പെട്ട് നഗ്നമായ അവസ്ഥയിലാണ് ഇപ്പോൾ. പ്രതിയോഗികളെ വരുതിയിലാക്കാനും അസുഖകരമായ സംഭവങ്ങൾ കുഴിച്ചുമൂടാനും
Y¤Tt¼® l¡i¢´¤J
സഹിക്കുക തന്നെ
വൈദ്യുതി അമൂല്യവസ്തുവായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് അതിന്റെ മൂല്യവും ഉയർന്നുയർന്നു പോവുക സ്വാഭാവികമാണ്. ഒരിക്കൽക്കൂടി സംസ്ഥാനത്ത് വൈദ്യുതി നിരക്കുവർദ്ധന ഇന്നുമുതൽ പ്രാബല്യത്തിൽ വരികയാണ്.
Y¤Tt¼® l¡i¢´¤J
സ്വയംഭരണത്തിന് വിട്ടുകൊടുക്കരുത്
അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ രണ്ടുവർഷമായി സംസ്ഥാന ബഡ്ജറ്റുകളിലെ വാഗ്ദാനമാണ്. പുതുതായി അഞ്ഞൂറോളം മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കപ്പെടുമെന്നതിനുപരി വിപുലമായ ചികിത്സാസൗകര്യങ്ങളും പാവപ്പെട്ടവർക്ക് ലഭ്യമാക്കാൻ ഇതുവഴി സാധിക്കും.
Y¤Tt¼® l¡i¢´¤J
സർക്കുലർ ഇറക്കിയതുകൊണ്ടു മാത്രമായില്ല
വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ ജൂൺ ഒന്നിനു മുൻപ് പി.എസ്.സിയിലും ബന്ധപ്പെട്ട സർക്കാർ വകുപ്പുമേധാവികൾക്കും നിർബന്ധമായും റിപ്പോർട്ടു ചെയ്യണമെന്നുകാണിച്ച് സർക്കുലർ ഇറങ്ങിയിട്ടുണ്ട്. 2014 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയ്ക്കു വരുന്ന ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും ഉൾപ്പെടെ എല്ലാം തസ്തികകൾ തിരിച്ച് നിയമനാധികാരികൾ ഈ ജൂൺ ഒന്നിനുമുൻപുതന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം.
Y¤Tt¼® l¡i¢´¤J
മാന്നാർ മത്തായിക്ക് അങ്ങനെ പറയാം
കേരളത്തിൽ അല്ലായിരുന്നുവെങ്കിൽ വിഴിഞ്ഞം തുറമുഖ പദ്ധതി ഇരുപത്തഞ്ചു വർഷം മുൻപേ പൂർത്തിയാകുമായിരുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുകേട്ടപ്പോൾ അനുഗൃഹീത നടൻ ഇന്നസെന്റിന്റെ ഒരു സിനിമാ ഡയലോഗാണ് ഓർമ്മ വന്നത്.
Y¤Tt¼® l¡i¢´¤J
ഇന്ത്യയും ചൈനയും വീണ്ടും നേർക്കുനേർ നിൽക്കുമ്പോൾ
കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് ശുഭസൂചനകളുള്ള തീരുമാനങ്ങൾ പുറത്തുവന്നപ്പോഴേ പ്രതീക്ഷിച്ചതായിരുന്നു, ഇന്ത്യ - ചൈന സംഘർഷത്തെക്കുറിച്ചുള്ള വാർത്തകളും വിവാദവും
Y¤Tt¼® l¡i¢´¤J
നിലവാരവും ഉയരണം
സംസ്ഥാനത്ത് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 94.17 ശതമാനം പേർ വിജയം കണ്ടു. മോഡറേഷന്റെ സഹായമില്ലാതെ തന്നെ വിജയശതമാനം മാനംമുട്ടെ ഉയർത്താൻ കഴിഞ്ഞത് വിദ്യാർത്ഥികളുടെ
Y¤Tt¼® l¡i¢´¤J
പാഠം പഠിക്കാതെ ഷിൻഡെ
അമേരിക്കയിൽ ചായകുടിക്കുന്നത്ര ലാഘവത്തോടെയാണ് മാനഭംഗങ്ങളും നടക്കുന്നതെന്ന് വർഷങ്ങൾക്കുമുമ്പ് കേരളം ഭരിച്ചിരുന്ന ഒരു മുഖ്യമന്ത്രിയുടെ വായിൽനിന്നുവീണ ഫലിതം സൃഷ്ടിച്ച പുകിൽ പലരും ഓർക്കുന്നുണ്ടാകും
Y¤Tt¼® l¡i¢´¤J
സുരക്ഷ അംബാനിക്ക് മാത്രം മതിയോ?
അഞ്ചുവയസുള്ള കുരുന്നിനോട് രണ്ട് നരാധമന്മാർ കാട്ടിയ കൊടുംക്രൂരതയിൽ രാജ്യവ്യാപകമായി ജനങ്ങൾ തിളച്ചുമറിഞ്ഞുനിൽക്കുന്നതിനിടെയാണ് രാജ്യംതന്നെ വിലയ്ക്കെടുക്കാൻ തക്ക ആസ്തിയുള്ള മുകേഷ് അംബാനിക്ക് കേന്ദ്ര സർക്കാരിന്റെ ചെലവിൽ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള തീരുമാനം പുറത്തുവരുന്നത്.
Y¤Tt¼® l¡i¢´¤J
ശമ്പളത്തിൽനിന്ന് പിടിക്കേണ്ടിയിരുന്നു
വൈദ്യുതി കേബിൾ സ്ഥാപിക്കാനായി റോഡുവക്കിൽ എടുത്ത കുഴി യഥാസമയം മൂടാത്തതിന് തൊട്ടടുത്ത ഒരു താമസക്കാരന് വൈദ്യുതി ബോർഡ് 35,000 രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു എന്ന വാർത്ത എല്ലാവർക്കും
Y¤Tt¼® l¡i¢´¤J
|