|
മന്ത്രിസഭാ പുനഃപ്രവേശനം: ഗണേശിന് വിഘ്നം
തിരുവനന്തപുരം : കെ.ബി. ഗണേശ് കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനം മുന്നണിക്കുള്ളിലെ എതിർപ്പിനെത്തുടർന്ന് വിവാദത്തിലായി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ഭിന്നത പരിഹരിക്കാനാവുന്നതിന് മുമ്പ് ഗണേശിന്റെ പേരിൽ മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടത് യു.ഡി.എഫിനെ വിഷമവൃത്തത്തിലാക്കി.
Y¤Tt¼® l¡i¢´¤J
കലാഭവൻ മണി കറുത്തവനായതിനാലാണോ പൊലീസ് വീര്യം കാട്ടിയത്? ടി. പി. സെൻകുമാർ
കൊല്ലം:വനപാലകരുമായുണ്ടായ സംഘർഷത്തിൽ നടൻ കലാഭവൻ മണി താഴേക്കിടയിൽ നിന്ന് വന്ന ആളായതിനാലാണ് കേസെടുക്കാൻ പൊലീസ് ഇത്രയും വീര്യം കാട്ടിയതെന്ന് ഇന്റലിജൻസ് എ. ഡി. ജി. പി സെൻകുമാർ വിമർശിച്ചു.
Y¤Tt¼® l¡i¢´¤J
ഗണേശിന് സ്വാഗതം: കെ. എം. മാണി
തിരുവനന്തപുരം: കെ.ബി.ഗണേശ്കുമാർ വീണ്ടും മന്ത്രിയാവുന്നതിനെ കേരള കോൺഗ്രസ് ( എം) സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. അദ്ദേഹത്തെ പുറത്താക്കിയതല്ല. സ്വയം രാജിവച്ചതാണ്.
Y¤Tt¼® l¡i¢´¤J
ഇടവപ്പാതി നേരത്തെയാകും
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിനുതന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂന്നിന് എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. മാത്രമല്ല ഇത്തവണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കുമെന്നും വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
Y¤Tt¼® l¡i¢´¤J
സര്‍ക്കാര്‍ സര്‍വീസിൽ വികലാംഗരുടെ ഒഴിവു നികത്തും: മുഖ്യമന്ത്രി
കാക്കനാട്: വികലാംഗര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള മൂന്നു വര്‍ഷത്തെ നിയമന കുടിശിക പി.എസ്.സി വഴി ഉടന്‍ നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വികലാംഗ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും
Y¤Tt¼® l¡i¢´¤J
വാടക കെട്ടിടം: പുതിയ നിയമം കൊണ്ടുവരുമെന്ന് മന്ത്രി മാണി
തിരുവനന്തപുരം: കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഉടനെ പുതിയ നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു.
Y¤Tt¼® l¡i¢´¤J
സൗഹൃദക്കൂട്ടായ്‌മയിൽ നിന്ന് അഞ്ചു സുന്ദരികൾ വരുന്നു
കൊച്ചി: അഞ്ചു ഹ്രസ്വചിത്രങ്ങൾ ചേർത്ത് അഞ്ചു സംവിധായകൻ ഒരുക്കുന്ന ചിത്രമായ അഞ്ച് സുന്ദരികൾ പ്രദർശനത്തിന് തയ്യാറായി. എറണാകുളം മഹാരാജാസ് കോളേജിലെ കൂട്ടുകാരായ അഞ്ചു പേർ ചേർന്നാണ് പ്രണയം വിഷയമാക്കി ചിത്രം ഒരുക്കിയത്.
Y¤Tt¼® l¡i¢´¤J
പിണക്കം മറന്ന് പിണറായി, ചിരിയോടെ പന്ന്യൻ
ആലപ്പുഴ: രണ്ട് നാളത്തെ ഒളിയമ്പുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ താനേ വിരിഞ്ഞ ചിരിയിൽ ഇരുനേതാക്കളുടെയും രോഷം ആവിയായി. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനുമാണ് വാക് യുദ്ധത്തിനൊടുവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന സെമിനാർ വേദിയിൽ കണ്ടുമുട്ടിയത്.
Y¤Tt¼® l¡i¢´¤J
വിമാനത്താവള ഭൂമി: ഗൂഢാലോചന നടന്നെന്ന്
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുവേണ്ടി കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയ 232 ഏക്കർ വയൽ മേഖല റവന്യൂ മിച്ച ഭൂമിയായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ ആരോപിച്ചു
Y¤Tt¼® l¡i¢´¤J
'ഇത് കേരളമാണോ'?: അട്ടപ്പാടി കണ്ട സംഘം ഞെട്ടി
അഗളി: ഇത് കേരളമാണോ? ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷനിലെ ഡോക്ടര്‍മാരാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച സമയത്ത് ഞെട്ടലോടെ ഈ ചോദ്യം ഉന്നയിച്ചത്.
Y¤Tt¼® l¡i¢´¤J
കെ. എസ്. ആർ. ടി. സി സർവീസുകൾ പ്രൈവറ്റ് ബസുകൾക്ക് അകമ്പടിയാവരുത്: ആര്യാടൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കാൻ ഷെഡ്യൂളുകൾ പുന:ക്രമീകരിക്കണമെന്ന് തയ്ക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന കെ.എസ്.ആർ.ടിസി ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
പുതിയ സ്കൂളുകൾ കച്ചവടത്തിന്: വി.എസ്
തിരുവനന്തപുരം: അര ലക്ഷത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും കൂടുതലായി ഹയർസെക്കൻഡറി സ്കൂളുകൾ അനുവദിക്കാനുളള നീക്കം വിദ്യാഭ്യാസക്കച്ചവടം ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ ആരോപിച്ചു.
Y¤Tt¼® l¡i¢´¤J
രമേശിനെ അപമാനിച്ചെന്ന് പരാതി, ഹൈക്കമാൻഡ് അനുഗ്രഹിക്കണം
തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഉടൻ സാദ്ധ്യമാവില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അത് അടച്ചെങ്കിലും പ്രശ്നം ഹൈക്കമാൻഡിന്റെ മുന്നിലെത്തിക്കാനാണ് ഐ ഗ്രൂപ്പ് നീക്കം.
Y¤Tt¼® l¡i¢´¤J
പ്രൊഫഷണൽ കോഴ്സിലെ സംവരണം: നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കില്ല
കൊച്ചി: പ്രൊഫഷണൽ കോഴ്സുകളിെല പ്രവേശനത്തിൽ പിന്നാക്ക വിഭാഗക്കാരായ കുട്ടികൾക്ക് സംവരണം ലഭിക്കാൻ നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിലുള്ളത് പോലെ, വില്ലേജാഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റാവും ഈ വർഷവും
Y¤Tt¼® l¡i¢´¤J
വ്യാജ സി.ഡി: അയൽ സംസ്ഥാനങ്ങളിൽ മലയാള സിനിമ റിലീസ് വൈകും
കൊച്ചി: മലയാള സിനിമകൾ കേരളത്തിൽ റിലീസ് ചെയ്‌ത് ഒരു മാസം കഴിഞ്ഞു മാത്രം മറ്റു സംസ്ഥാനങ്ങളിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് വീഡിയോ ആന്റി പൈറസി സെല്ലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗം തീരുമാനിച്ചു. വ്യാജ സി.ഡി തടയുകയാണ് ലക്ഷ്യം.
Y¤Tt¼® l¡i¢´¤J
ഉമ്മൻചാണ്ടി എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാരൻ: സുകുമാരൻ നായർ
ചങ്ങനാശ്ശേരി : ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി .സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിക്കസേരയിൽ കടിച്ചുതൂങ്ങാനുള്ള അദ്ദേഹത്തിന്റെ ചെപ്പടിവിദ്യകൾ മാത്രമാണ് ഇത്. പെരുന്നയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.
Y¤Tt¼® l¡i¢´¤J
സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കാൻ സാമ്രാജ്യത്വ ശ്രമം: പിണറായി
ആലപ്പുഴ: അനുഭവങ്ങളിലൂടെയുള്ള പഠനവും അതിലൂടെയുള്ള വളർച്ചയുമാണ് മാർക്സിസത്തിന്റെ മേന്മയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 21-ാം നൂറ്റാണ്ടിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Y¤Tt¼® l¡i¢´¤J
ഗണേശിനെ തിരിച്ചെടുക്കുന്നത് അപമാനകരം : പന്ന്യൻ
തിരുവനന്തപുരം: കെ.ബി. ഗണേശ് കുമാറിനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നത് അധാർമ്മികവും അപമാനകരവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വലിയൊരു നാറ്റക്കേസാണ് ഗണേശ് പ്രശ്നം. അയാൾക്കെതിരെ സ്വന്തം ഭാര്യ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയിരുന്നത്.
Y¤Tt¼® l¡i¢´¤J
രാഷ്ട്രീയത്തെ മോശമാക്കുന്നത് ഒന്നിനും കൊളളാത്തവർ: ചെന്നിത്തല
തൃശൂര്‍: ഒന്നിനും കൊളളാത്തവർ ഇറങ്ങുന്നതു കൊണ്ടാണ് രാഷ്ട്രീയക്കാർ മോശമാണെന്ന ധാരണയുണ്ടാകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ കെ.പി.സി.സി വിചാര്‍ വിഭാഗ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Y¤Tt¼® l¡i¢´¤J
ഗണേശിനെ മന്ത്രിയാക്കുന്നത് ധാർമ്മികമല്ല: പി.സി. ജോർജ്
തിരുവനന്തപുരം: കെ.ബി. ഗണേശ് കുമാറിനെതിരെ ഭാര്യ ഡോ. യാമിനി തങ്കച്ചി ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ മന്ത്രിയാക്കുന്നത് ധാർമ്മികമല്ലെന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് വൈസ് ചെയർമാനും ചീഫ് വിപ്പുമായ പി.സി. ജോർജ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
സ്വർണക്കടത്ത്: പ്രശാന്ത് മേത്തയ്‌ക്കെതിരെ തെളിവു സമർപ്പിച്ചു
കൊച്ചി: കയറ്റുമതിക്കുള്ള സ്വർണം ആഭ്യന്തര വിപണിയിൽ വിറ്റ് നികുതിവെട്ടിപ്പു നടത്തിയ കേസിലെ പ്രതി രാജേഷ് എക്സ്പോർട്സ് എം.ഡി പ്രശാന്ത് മേത്ത കള്ളക്കടത്തു നടന്ന സമയത്ത് കേരളത്തിലുണ്ടായിരുന്നതിന് ഡി.ആർ.ഐ കോടതിയിൽ തെളിവു സമർപ്പിച്ചു
Y¤Tt¼® l¡i¢´¤J
അട്ടപ്പാടിയിൽ നിശബ്ദ വംശഹത്യ: ഡോ. ബി.ഇക്ബാൽ
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നടക്കുന്നത് നിശബ്ദ വംശഹത്യയാണെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ആരോഗ്യപ്രവർത്തകനുമായ ഡോ.ബി.ഇക്ബാൽ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ചെന്നിത്തല അപഹാസ്യനായി : വെള്ളാപ്പള്ളി
ആലപ്പുഴ: കേരളയാത്ര കഴിയുമ്പോൾ രമേശ് ചെന്നിത്തല തെക്ക് വടക്ക് നടക്കുമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അഭിപ്രായം സത്യമായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
വാറ്റ് രജിസ്‌ട്രേഷൻ പരിധി പത്തുലക്ഷം
തിരുവനന്തപുരം: വാറ്റ് രജിസ്‌ട്രേഷൻ നടത്താനുള്ള വ്യാപാരികളുടെ വാർഷിക വിറ്റുവരവ് പത്ത് ലക്ഷം രൂപയായി ഉയർത്തിയെന്ന് ധനമന്ത്രി കെ.എം. മാണി പത്രസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു ലക്ഷമായിരുന്നു ഇതുവരെ ഇതിനുള്ള പരിധി.
Y¤Tt¼® l¡i¢´¤J
ഐ.ജിക്കെതിരെ പി. ജയരാജന്റെ അസഭ്യപ്രയോഗം
തളിപ്പറമ്പ്: കണ്ണൂര്‍ മേഖലാ ഐ.ജി ജോസ് ജോര്‍ജിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ നടത്തിയ എരപ്പൻ പ്രയോഗം വിവാദമാവുന്നു. തളിപ്പറമ്പില്‍ ഇന്നലെ താലൂക്ക് ഓഫീസ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദപ്രയോഗം.
Y¤Tt¼® l¡i¢´¤J
ചില്ലുകുപ്പിയിൽ മദ്യം: സർക്കാർ പത്രിക സമർപ്പിക്കണം
കൊച്ചി: പ്ളാസ്റ്റിക് കുപ്പി ഒഴിവാക്കി മദ്യം ചില്ലു കുപ്പികളിൽ വിൽക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാർ പത്തു ദിവസത്തിനകം സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
Y¤Tt¼® l¡i¢´¤J
ആർക്കും മന്ത്രിയാകാം: ഷിബുബേബി ജോൺ
തിരുവനന്തപുരം: യു.ഡി.എഫിലെ എഴുപത്തിമൂന്ന് എം.എൽ.എമാർക്കും മന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്നും പാപിയെയും പാപത്തെയും കുറിച്ച് അർഹതയുള്ളവർ സംസാരിക്കട്ടെയെന്നും മന്ത്രി ഷിബുബേബിജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ചന്ദ്രിക ഇനി കോട്ടയത്ത് നിന്നും
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ കോട്ടയം എഡിഷൻ ഉദ്ഘാടന ചടങ്ങ് ശനിയാഴ്ച നടക്കും. വൈകിട്ട് നാലു മണിക്ക് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പത്രം ഔപചാരികമായി വായനയ്ക്ക് സമർപ്പിക്കുന്നത്.
Y¤Tt¼® l¡i¢´¤J
പിണറായി എന്തിന് സി.ബി.ഐയെ ഭയക്കുന്നു? മുല്ലപ്പള്ളി
തലശ്ശേരി: ടി.പി.ചന്ദ്രശേഖരൻ വധത്തിൽ സി.പി.എമ്മിന് പങ്കില്ലെങ്കിൽ പിണറായി വിജയൻ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
Y¤Tt¼® l¡i¢´¤J
കലാഭവൻ മണിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
കൊച്ചി: വനംവകുപ്പ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ കലാഭവൻ മണി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എസ്.എസ്. സതീശ് ചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.
Y¤Tt¼® l¡i¢´¤J
വി. എസിന്റെ പരിപാടികൾ മാറ്റിവച്ചു
തിരുവനന്തപുരം : ദന്ത ചികിത്സയുമായി ബന്ധപ്പെട്ട് വിശ്രമം ആവശ്യമായതിനാൽ പ്രതിപക്ഷ നേതാവ് വി. എസ് . അച്യുതാനന്ദന്റെ ഔദ്യോഗിക പരിപാടികൾ രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചതായി പ്രൈവറ്റ് സെക്രട്ടറി എ.ജി.ശശിധരൻ നായർ അറിയിച്ചു.
Y¤Tt¼® l¡i¢´¤J
വിവാഹത്തട്ടിപ്പ് പ്രതിയെത്തേടി ഡൽഹി പൊലീസ് തലസ്ഥാനത്ത്
എം.എച്ച്.വിഷ്ണു
തിരുവനന്തപുരം: വിവാഹത്തട്ടിപ്പു കേസിൽ അറസ്റ്റ് വാറണ്ടുള്ളയാളെത്തേടി ഡൽഹി പൊലീസ് തലസ്ഥാനത്തെത്തി. തിരുവനന്തപുരം തിരുമല പേരുകാവ് വിശാഖം തൈവിള വീട്ടിൽ സുനന്ദ് സുരേന്ദ്രനെത്തേടിയാണ് ഡൽഹി വസന്ത് വിഹാർ പൊലീസ് എസ്.ഐ എസ്.കെ.സിംഗ്, പൊലീസുകാരായ ശ്രീകുമാർ, ഹരി എന്നിവരെത്തിയത്.
Y¤Tt¼® l¡i¢´¤J
യുവാവിനെ അടിച്ചുകൊന്ന കേസ്: കെ.സുധാകരന്റെ ഗൺമാനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയായില്ല
കെ.എസ്. സന്ദീപ്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ പോക്കറ്റടിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസിൽ കെ.സുധാകരൻ എം.പിയുടെ ഗൺമാൻ നെയ്യാറ്റിൻകര കടവിളാകം ശ്രീവിലാസത്തിൽ സതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഒന്നര വർഷം കഴിഞ്ഞിട്ടും അനുമതി നൽകിയില്ല.
Y¤Tt¼® l¡i¢´¤J
ഗോവ എം.എൽ.എയ്ക്ക് റാന്നിയിൽ 65 ഏക്കർ ഭൂമി
പത്തനംതിട്ട: ഗോവയിലെ കോൺഗ്രസ് എം.എൽ.എ ചന്ദ്രകാന്ത് ബാബു കാവലേക്കർക്ക് റാന്നിയിലെ പെരുനാട്ടിൽ 65 ഏക്കർ റബർ തോട്ടമുള്ളതായി വിജിലൻസ് സംഘം കണ്ടെത്തി. ഗോവ ക്യുപേം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രകാന്ത് നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇവിടെ ഭൂമിയുള്ള വിവരം കാണിച്ചിരുന്നില്ല.
Y¤Tt¼® l¡i¢´¤J
നിയമാദ്ധ്യാപകൻ മറ്റൊരു വിദ്യാർത്ഥിനിയെയും പീഡിപ്പിച്ചു
കൊച്ചി: തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രൊഫ. രാജൻ മറ്റൊരു വിദ്യാർത്ഥിനിയെയും പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിക്കും.
Y¤Tt¼® l¡i¢´¤J
പകർച്ച വ്യാധി നിയന്ത്രണം: സംസ്ഥാനത്ത് 26ന് ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികളെ നേരിടുന്നതിന്റെ ഭാഗമായി 26ന് ഡ്രൈ ഡേ ആചരിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാർ അറിയിച്ചു.
Y¤Tt¼® l¡i¢´¤J
ജയ്ഹിന്ദ് ടിവി അവാർഡ്: മികച്ച നടന്‍ ദിലീപ്, നടി ശ്വേതാ മേനോന്‍
കോഴിക്കോട്: ആറാമത് ജയ്ഹിന്ദ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം സ്പിരിറ്റ്, സംവിധായകന്‍ മധുപാല്‍ (ഒഴിമുറി), മികച്ച നടന്‍ ദിലീപ് (അരികെ, മായാമോഹിനി), മികച്ച നടി ശ്വേതാ മേനോന്‍ (ഒഴിമുറി).
Y¤Tt¼® l¡i¢´¤J
ലയൺസ് ഐക്കൺ മിനിസ്റ്റർ അവാർഡ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്
തിരുവനന്തപുരം: 2013ലെ ലയൺസ് ഐക്കൺ മിനിസ്റ്റർ അവാർഡിന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ തിരഞ്ഞെടുത്തു. പബ്ളിക് സെക്ടർ പുരസ്കാരത്തിന് ഹിന്ദുസ്ഥാൻ ലാറ്റക്സ് സി.എം.ഡി ഡോ. എം. അയ്യപ്പനും പ്രൈവറ്റ് സെക്ടർ പുരസ്കാരത്തിന് സൗപർണിക പ്രോജക്ടിന്റെ എം.ഡി രാംജി സുബ്രഹ്മണ്യനും അർഹരായി.
Y¤Tt¼® l¡i¢´¤J
വർമ്മ കൊലക്കേസ്: കണ്ടെത്തിയത് 2001മുതലുള്ള ജീവിതരേഖ മാത്രം
കൊച്ചി: കൊല്ലപ്പെട്ട വ്യാജരത്നവ്യാപാരി ഹരിഹരവർമ്മയുടെ 2001 മുതലുള്ള വിവരങ്ങൾ മാത്രമാണ് അന്വേഷണത്തിൽ കണ്ടെത്താനായതെന്നും കൂടുതൽ അന്വേഷണം വേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
കൃഷിമുദ്ര ചാർത്തി മന്ത്രി കെ.പി. മോഹനൻ
തിരുവനന്തപുരം: പുഷ്പഹാരം, പുഷ്പകിരീടം, ആറന്മുള കണ്ണാടി, ആന ശില്പം, കുതിര ശില്പം.... മന്ത്രി കെ.പി. മോഹനന് ഉപഹാരങ്ങൾ ഓരോന്നായി നൽകി കൃഷി അസിസ്റ്റന്റ് ഐക്യവേദി പ്രവർത്തകർ ആദരവ് പ്രകടിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
യൂത്ത് കോൺഗ്രസ് : മുഖ്യപോരാട്ടം പ്രസിഡന്റ് പദവിക്ക്
തിരുവനന്തപുരം: : യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാൻ എ, ഐ
Y¤Tt¼® l¡i¢´¤J
കെ.എസ്.ആർ.ടി.സിക്ക് ഓരോ ദിവസവും മൂന്നു കോടി നഷ്ടം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഓരോ ദിവസവും 3.09 കോടി രൂപയുടെ നഷ്ടം നേരിടുന്നു. ഏപ്രിലിൽ ഒരു ദിവസത്തെ വരുമാനം 4.66 കോടി രൂപയും ചെലവ് 6.75 കോടിയുമാണ്.
Y¤Tt¼® l¡i¢´¤J
സഹ. മെഡിക്കൽ കോളേജ് എൻ.ആർ.ഐ സീറ്റിൽ പ്രത്യേക പ്രവേശന പരീക്ഷ
എം.എച്ച്.വിഷ്ണു
തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള കൊച്ചി സഹകരണ മെഡിക്കൽ കോളേജിൽ എൻ.ആർ.ഐ ക്വാട്ട പ്രവേശനത്തിന് സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നു.
Y¤Tt¼® l¡i¢´¤J
വർമ്മ കൊലക്കേസ്: കണ്ടെത്തിയത് 2001മുതലുള്ള ജീവിതരേഖ മാത്രം
കൊച്ചി: കൊല്ലപ്പെട്ട വ്യാജരത്നവ്യാപാരി ഹരിഹരവർമ്മയുടെ 2001 മുതലുള്ള വിവരങ്ങൾ മാത്രമാണ് അന്വേഷണത്തിൽ കണ്ടെത്താനായതെന്നും കൂടുതൽ അന്വേഷണം വേണ്ടതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
Y¤Tt¼® l¡i¢´¤J
അംഗങ്ങളെ ഒപ്പം നിറുത്തുന്നതിൽ വീഴ്ചയെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തന റിപ്പോർട്ട്
ആലപ്പുഴ: പുതുതായി സംഘടനയിലെത്തുന്ന അംഗങ്ങളെപ്പോലും പിടിച്ചുനിറുത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ വിമർശനം.
Y¤Tt¼® l¡i¢´¤J
ഡി.വൈ.എഫ്.ഐ സമര ശക്തി സ്വയം വിലയിരുത്തണം: എം.എ. ബേബി
ആലപ്പുഴ: ഡി.വൈ.എഫ്.ഐയുടെ മുഴുവൻ ശക്തിയും യുവജനങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ പ്രഹരശേഷിയാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് സ്വയം വിലയിരുത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ഡോ. പി. വിജയരാഘവൻ നിര്യാതനായി
കൊല്ലം: കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പി. വിജയരാഘവൻ (87) നിര്യാതനായി. ഇന്നലെ രാവിലെ 9ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.
Y¤Tt¼® l¡i¢´¤J
പാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി അമ്മയും മകളും വിദ്യാർത്ഥിനിയും മരിച്ചു
തിരുവനന്തപുരം: കടയ്ക്കാവൂരിലും അങ്കമാലിയിലും റയിൽവേ സ്റ്റേഷനുകളിൽ പാളം മുറിച്ചു കടക്കുകയായിരുന്ന അമ്മയും മകളും വിദ്യാർത്ഥിനിയുമടക്കം മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു.
Y¤Tt¼® l¡i¢´¤J
വാളിനെ തിരുത്താൻ കഴിയുന്ന വാക്കിന്റെ ഉടമകളാവണം യുവാക്കൾ : ഒ.എൻ.വി
ആലപ്പുഴ: വാളിനെ തിരുത്താൻ കഴിയുന്ന വാക്കിന്റെ ഉടമകളാവണം യുവജനങ്ങളെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലേക്ക് അയച്ചുകൊടുത്ത സന്ദേശത്തിൽ കവി ഒ.എൻ.വി കുറുപ്പ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
ചെന്നിത്തലയെ ആരും അപമാനിച്ചില്ല: മന്ത്രി കെ.സി.ജോസഫ്
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആരും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
Y¤Tt¼® l¡i¢´¤J
|