അത് യഥാർത്ഥ രേഖയല്ല:വാസ്‌നിക്

Saturday 09 May 2026 1:46 AM IST

ന്യൂഡൽഹി: കേരളത്തിൽ ആര് മുഖ്യമന്ത്രിയാവണമെന്ന വിഷയത്തിൽ എം.എൽ.എമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട് ഒരു പത്രം പ്രസിദ്ധീകരിച്ച രേഖ യഥാർത്ഥമല്ലെന്ന് നിരീക്ഷകനായ മുകുൾ വാസ്‌നിക് പറഞ്ഞു. എം.എൽ.എമാർ ആരെയാണ്

പിന്തുണയ്‌ക്കുന്നതെന്ന് രേഖപ്പെടുത്തിയ കടലാസിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇത് കേരളത്തിൽ ചർച്ചയായതോടെയാണ് അത് പിന്തുണ വ്യക്തമാക്കുന്ന രേഖയല്ലെന്ന് മുകുൾ വാസ്‌നിക് വിശദീകരിച്ചത്. നിയുക്ത എം.എൽ.എമാർ രഹസ്യമായി രേഖപ്പെടുത്തിയ അഭിപ്രായം പുറത്തായതും നിഷ്പക്ഷനാവേണ്ട കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സിയെ പിന്തുണച്ചതും കേരളത്തിൽ ചൂടേറിയ ചർച്ചയായി.

ഖാർഗെയെ കണ്ട്

ശശി തരൂർ

മുഖ്യമന്ത്രി വിഷയത്തിൽ മനസു തുറക്കാത്ത ശശി തരൂർ ഇന്നലെ ഡൽഹിയിൽ മല്ലികാർജ്ജുന ഖാർഗെയെ കണ്ടു. കേരളത്തിലെ നിരീക്ഷകർ എത്തും മുൻപാണ് തരൂർ ഖാർഗെയെ കണ്ടത്. കൂടിക്കാഴ്‌ചയെക്കുറിച്ച് തരൂർ എക്‌സിലൂടെ അറിയിക്കുകയായിരുന്നു. ആർക്കാണ് പിന്തുണ എന്ന് സൂചന നൽകിയിട്ടില്ല.