പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Wednesday 11 March 2026 3:50 PM IST
മലപ്പുറം: വണ്ടൂരിൽ നാലുവയസുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തുവാണ് മരിച്ചത്. ഇന്നുരാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തെരച്ചിലിനൊടുവിലാണ് ആൾമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പന്തെടുക്കാൻ കിണറിന് സമീപത്ത് പോയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
പതിനൊന്നരയോടെ കുഞ്ഞിനെ കണ്ടെത്തി പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനും തുടർനടപടികൾക്കുമായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.