
തിരുവനന്തപുരം : നിയുക്ത എം.എൽ.എ ബിന്ദുകൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസിൽ പരാതി. കേരള കോൺഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. ഇന്ദിരാഭവന് മുന്നിൽ വച്ച് സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എം.എൽ.എമാരെ സ്വീകരിക്കാൻ ഇന്ദിരാഭവന് മുന്നിൽ നിൽക്കുകയായിരുന്നു ചെറിയാൻ ഫിലിപ്പ്. ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ നീരസത്തോടെ ബിന്ദുകൃഷ്ണ തള്ളിമാറ്റി കടന്നുപോയെന്നും പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |