സച്ചിദാനന്ദൻ സാഹിത്യ അക്കാഡമി അദ്ധ്യക്ഷസ്ഥാനം രാജിവച്ചു

Saturday 09 May 2026 1:03 AM IST

തൃശൂർ: കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷ സ്ഥാനം കെ.സച്ചിദാനന്ദൻ രാജിവച്ചു. ഈ മാസം 31 വരെ കാലാവധിയുള്ളപ്പോഴാണ് തൃശൂരിലെ അക്കാഡമി ആസ്ഥാനത്ത് ഇന്നലെ നേരിട്ടെത്തി രാജി സമർപ്പിച്ചത്. ഭരണമാറ്റത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് വിശദീകരണം. 2022 മാർച്ചിലാണ് അക്കാഡമി അദ്ധ്യക്ഷനായി കെ.സച്ചിദാനന്ദൻ ചുമതലയേറ്റത്. ഇടത് സർക്കാരിനെ നിശിതമായി വിമർശിച്ചതും തുടർഭരണം വേണ്ടെന്നുമുള്ള സച്ചിദാനനന്ദന്റെ നിലപാട് ചർച്ചയായിരുന്നു.അന്തർദേശീയ സാഹിത്യോത്സവം ഉൾപ്പെടെ സംഘടിപ്പിച്ച് അക്കാഡമിയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, ലളിതകലാ അക്കാഡമി സെക്രട്ടറി മുരളി ചീരോത്ത് തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ രാജിവച്ചേക്കും.