301 ആശുപത്രികളിൽ ആന്റിവെനം ലഭ്യം
Thursday 30 April 2026 1:24 AM IST
തിരുവനന്തപുരം : പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ 151 സർക്കാർ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ഉൾപ്പെടെ 301 കേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാണ്. പാമ്പ് കടിയേറ്റ് കൂടുതൽ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കും. വിദൂരങ്ങളിലുള്ള പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആന്റിസ്‌നേക്ക് വെനം ലഭ്യമാക്കും. ഡോക്ടർമാർക്ക് പാമ്പുകളുടെ ചിത്രങ്ങൾ പരിചയപ്പെടുത്തുകയും നഴ്സുമാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.