വലത് കോട്ടയെന്ന് ഉറപ്പിച്ച് എറണാകുളം

Tuesday 05 May 2026 1:16 AM IST

കൊച്ചി: ഒരു മന്ത്രിയുൾപ്പെടെ അഞ്ച് ഇടത് സിറ്റിംഗ് എം.എൽ.എമാരെ തറപറ്റിച്ച് എറണാകുളം ജില്ലയിലെ 14 സീറ്റും യു.ഡി​.എഫ് തൂത്തുവാരി​. മന്ത്രി പി.രാജീവ് അടക്കമാണ് പരാജയപ്പെട്ടത്. കളമശേരി​യി​ൽ ലീഗ് സ്ഥാനാർത്ഥി അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ മന്ത്രി​ രാജീവിനെ പരാജയപ്പെടുത്തിയത് 16,312 വോട്ടുകൾക്ക്. പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടി. സി​.പി​.ഐ ജില്ലാ സെക്രട്ടറി എൻ.അരുൺ​ മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനോട് ഏറ്റുമുട്ടി 42,829 വോട്ടിന് കീഴടങ്ങി. തൃക്കാക്കരയിൽ ഉമ തോമസ്, കൊച്ചി​യി​ൽ ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ്, വൈപ്പിനിൽ ടോണി ചമ്മണി, തൃപ്പൂണിത്തുറയിൽ ദീപക് ജോയി, ആലുവയിൽ അൻവർ സാദത്ത്, എറണാകുളത്ത് ടി.ജെ.വിനോദ്, കുന്നത്തുനാട്ടിൽ വി.പി.സജീന്ദ്രൻ, അങ്കമാലിയിൽ റോജി.എം. ജോൺ,

പിറവത്ത് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കോതമംഗലത്ത് കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം എന്നിവരാണ് യു.ഡി.എഫിലെ വിജയികൾ.

ആകെ സീറ്റ്-----14

2021

എൽ.ഡി.എഫ്-----05 യു.ഡി.എഫ്-----09

2026

എൽ.ഡി.എഫ്---00 യു.ഡി.എഫ്----14