പത്തനംതിട്ട കോട്ട തിരിച്ചുപിടിച്ചു
പത്തനംതിട്ട: എൽ.ഡി.എഫിന്റെ അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫ് പിടിച്ചെടുത്തത് ചരിത്രത്തിലാദ്യം. വിമർശനങ്ങൾ ഏറെക്കേട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജിനെ ആറൻമുള കൈവിട്ടു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി വിജയിച്ചത് 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തിരുവല്ലയിൽ തുടർച്ചയായി നാല് തവണ വിജയിച്ച മുൻ മന്ത്രി മാത്യു ടി. തോമസ് യു.ഡി.എഫിലെ അഡ്വ. വർഗീസ് മാമ്മനോട് പതിനായിരത്തിലേറെ വോട്ടുകൾക്ക് അടിയറവ് പറഞ്ഞു. എൻ.ഡി.എയുടെ അനൂപ് ആന്റണി രണ്ടാം സ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായി. റാന്നിയിൽ മുപ്പത് വർഷത്തെ എൽ.ഡി.എഫ് കുത്തക തകർത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു വിജയിച്ചു. കോന്നി ഫോട്ടോ ഫിനിഷിൽ എൽ.ഡി.എഫിലെ കെ.യു ജനീഷ് കുമാർ മൂന്നാമതും നിലനിറുത്തി. അടൂരിൽ പതിനഞ്ച് വർഷത്തിനു ശേഷം യു.ഡി.എഫിലെ സി.വി ശാന്തകുമാർ ജേതാവായി.
2026
ആകെ സീറ്റ്-05
യു.ഡി.എഫ്-04 എൽ.ഡി.എഫ്-1
2021
ആകെ സീറ്റ്-05
എൽ.ഡി.എഫ്-05 യു.ഡി.എഫ്-00