ചെങ്കോട്ട തകർന്ന് കൊല്ലം

Tuesday 05 May 2026 1:52 AM IST

കൊല്ലം: യു.ഡി.എഫ് തരംഗത്തിൽ കൊല്ലത്തെ ചെങ്കോട്ട തകർന്നടിഞ്ഞു. 2016ൽ 11 സീറ്റെങ്കിൽ ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചത് രണ്ട് സീറ്റ്. 8 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫിന് കനത്ത ആഘാതമായി ചാത്തന്നൂരിൽ എൻ.ഡി.എയുടെ അട്ടിമറി വിജയം. പുനലൂരിൽ വിജയിച്ച സി. അജയപ്രസാദിന് ലഭിച്ച 21529 വോട്ടിന്റെ ഭൂരിപക്ഷമാണ് ജില്ലയിൽ എൽ.ഡി.എഫിന്റെ ഏക ആശ്വാസം. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ വിജയിച്ചെങ്കിലും 1012 വോട്ടിന്റെ ഭൂരിപക്ഷമാണ്. എൽ.ഡി.എഫിന് നാണക്കേടായി,മന്ത്രിമാരായ കെ.ബി ഗണേശ് കുമാർ പത്തനാപുരത്തും ജെ. ചിഞ്ചുറാണി ചടയമംഗലത്തും പരാജയപ്പെട്ടത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 17206 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ചാത്തന്നൂരിൽ ഇത്തവണ 4,398 വോട്ടിന് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി ഗോപകുമാർ വിജയിച്ചു. ആർ.എസ്.പി ജില്ലയിൽ മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ വലിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൽ.ഡി.എഫിനുണ്ടായത്.

ആകെ സീറ്റ്-11

2026

എൽ.ഡി.എഫ്- 2 യു.ഡി.എഫ്-8 എൻ.ഡി.എ- 1

2021

എൽ.ഡി.എഫ്- 9 യു.ഡി.എഫ്- 2 എൻ.ഡി.എ-0