വിഷു ബമ്പർ നറുക്കെടുപ്പ് 23ന്
Saturday 09 May 2026 12:54 AM IST
തിരുവനന്തപുരം:ഒന്നാം സമ്മാനമായി 12കോടി നൽകുന്ന വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് 23ന് ഉച്ചയ്ക്ക് 2ന്.
ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം,രണ്ടാംസമ്മാനമായി ആറ് പരമ്പരകളിലും ഓരോകോടിരൂപ വീതവും,മൂന്നാം സമ്മാനം ആറ്പരമ്പരകളിലും 10ലക്ഷം രൂപ വീതവും,നാലാം സമ്മാനമായി ആറ് പരമ്പരകളിലും 5 ലക്ഷം രൂപാവീതവും നൽകും. കൂടാതെ 5000,2000,1000,500,300 രൂപയുടെ സമ്മാനങ്ങളുമുണ്ട്.ടിക്കറ്റ് വില 300 രൂപ.