തിരുവനന്തപുരം കവടിയാറിൽ അമിതവേ​ഗതയിലെത്തിയ കാർ ‌നടപ്പാതയിലേക്ക് ഇടിച്ചുകയറി: ഒരു മരണം, നിരവധി പേർക്ക് പരിക്ക്

Friday 08 May 2026 12:06 PM IST

തിരുവനന്തപുരം : കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നൗഷികയുടെ ഭർത്താവ് ആഷിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായ നൗഷികയെ ഉടൻ തന്നെ എസ്‌യുടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അമിതവേഗതിയിലെത്തിയ കാർ നൗഷികയെയും ഭർത്താവിനെയും ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. നാലു കാറും രണ്ടു ബൈക്കും തകർന്നു. നിരവധി പേർക്ക് പരുക്കേറ്റിറ്റുണ്ട്. അതേസമയം, കാറിന്റെ നിയന്ത്രണം വിട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.