വിതുര താലൂക്ക് ആശുപത്രിയിൽ അണലി; കണ്ടെത്തിയത് കാഷ്വാലിറ്റിയിലെ സ്റ്റെപ്പിനടിയിൽ

Wednesday 06 May 2026 12:33 PM IST

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ കാഷ്വാലിറ്റി ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടൻതന്നെ ഇവർ പരുത്തിപ്പള്ലിയിലെ റാപ്പിഡ് റെസ്പോൺസ് ടീമിനെ ( ആർആർടി) വിവരമറിയിച്ചു. തുടർന്ന് ആർആർടി അംഗം റോഷ്‌നി എത്തി അണലിക്കുഞ്ഞിനെ പിടികൂടുകയായിരുന്നു.

കാഷ്വാലിറ്റിയിലെ സ്റ്റെപ്പിനടിയിലുള്ള ചെറിയ ദ്വാരത്തിലായിരുന്നു അണലിക്കുഞ്ഞ് ഉണ്ടായിരുന്നത്. ഈ ദ്വാരം ജീവനക്കാർ പഞ്ഞിവച്ച് അടച്ചിരുന്നു. ആർആർടി സംഘം ഈ പഞ്ഞിമാറ്റി അണലിക്കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇനിയും അണലിക്കുഞ്ഞുങ്ങൾ പരിസരത്ത് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്ഥലത്ത് പരിശോധന തുടരുകയാണ്.