മുഖ്യമന്ത്രി ചർച്ച: ഡൽഹിയിലെത്തി നിലപാട് അറിയിച്ച് ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി എം.പി ശശി തരൂർ. ചർച്ചയിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയെന്ന് തരൂർ പറഞ്ഞു. ഇന്നലെ കേരളത്തിലെത്തിയ നിരീക്ഷകർ ഡൽഹിയിലെത്തി അഭിപ്രായം അറിയിക്കുന്നതിന് മുമ്പാണ് തരൂർ ഖാർഗെയുമായി സംസാരിച്ചത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിലാണ് അതിന്റെ ചിത്രങ്ങളും ചർച്ചയുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവച്ചത്. കേരളത്തിലെ സാഹചര്യം ഖാർഗയെ ധരിപ്പിച്ചതായി തരൂർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം ആരെയാണ് പിന്തുണച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
Met with @INCIndia President Mallikarjun @kharge to share my impressions of the situation in Kerala and discuss recent political developments involving our party. Always good to share views with the robust, direct and experienced veteran! pic.twitter.com/M1vIhJWMk2
— Shashi Tharoor (@ShashiTharoor) May 8, 2026