കനിവ് പാലിയേറ്റീവ് ജനറൽബോഡി
Monday 11 May 2026 12:13 AM IST
കാഞ്ഞങ്ങാട്: കനിവ് പാലിയേറ്റിവ് ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞങ്ങാട് മുനിസിപ്പൽ മേഖല ജനറൽബോഡി യോഗം ആലാമിപ്പള്ളി ഫിസിയോ തെറാപ്പി സെന്ററിൽ ചേർന്നു. മേഖല പ്രസിഡന്റ് കെ.വി ദാമോദരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പി.പി സുകുമാരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി രതീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. ജ്യോതിഷ് വരവുചിലവ് കണക്കും അവതരിപ്പിച്ചു. കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ, രവി പുതുക്കൈ, രതീഷ് ബല്ല, സുരേന്ദ്രൻ സ്വരലയ എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ.വി ജയപാലൻ, കെ. ശബരീശൻ, ഏരിയാ കമ്മിറ്റി അംഗം എൻ. പ്രിയേഷ് എന്നിവർ സംബന്ധിച്ചു. പാലിയേറ്റീവ് പ്രവർത്തനം സജീവമാക്കാനും കാഞ്ഞങ്ങാട്ട് ലബോറട്ടറി ആരംഭിക്കാനും തീരുമാനിച്ചു. ഭാരവാഹികൾ: കെ.വി ദാമോദരൻ (പ്രസിഡന്റ്), കെ.വി രതീഷ് (സെക്രട്ടറി), പി. ജ്യോതിഷ് (ട്രഷറർ).