ട്രിവാൻഡ്രം ക്ലബ് സീനിയർ ഫോറം പൊതുയോഗം

Monday 11 May 2026 2:10 AM IST

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ് സീനിയർ ഫോറം പൊതുയോഗത്തിൽ ഫോറം പ്രസിഡന്റ് കെ.ആർ.ജി. ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഫോറം സെക്രട്ടറി എൻ.ഒ.കുരുവിള, വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാർ, അഡ്വ.പ്രതാപ പിള്ള, ബി.കെ.എൻ പിള്ള,സാറ കുരുവിള എന്നിവർ പങ്കെടുത്തു. പിന്നണി ഗായകൻ പ്രേം കിഷോറിന്റെ സംഗീത വിരുന്ന് നടന്നു.