ബി.ടെക് എൻ.ആർ.ഐ പ്രവേശനം
Thursday 30 April 2026 1:46 AM IST
തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ എൻ.ആർ.ഐ ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ, ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് തുടങ്ങിയ ബ്രാഞ്ചുകളുണ്ട്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കീം പ്രവേശന പരീക്ഷയിലെ യോഗ്യത നിർബന്ധമല്ല. വിവരങ്ങൾക്ക് www.lbt.ac.in, 9495207906, 9447900411, 9400102570.