കോട്ടയ്ക്കലിൽ പച്ചപ്പട ഫ്ളക്സ്

Sunday 03 May 2026 12:17 AM IST

സതീശന്റെ പി.ആർ ചതിക്കുഴിയിൽ ലീഗ് നേതാക്കൾ വീഴരുത്

കോട്ടയ്ക്കൽ: വി.ഡി. സതീശന്റെ പി.ആർ ചതിക്കുഴിയിൽ മുസ്ലിം ലീഗ് നേതാക്കൾ വീഴരുതെന്നാവശ്യപ്പെട്ട് പച്ചപ്പട മലപ്പുറം എന്ന പേരിൽ ഫ്ളക്സ്. മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാക്കൾ തീരുമാനിക്കട്ടെ,​ അതിൽ മുസ്ലീം ലീഗ് ഒരാൾക്ക് വേണ്ടി ഇടപെടരുത്... എന്നിങ്ങനെയാണ് വാചകങ്ങൾ.

കോട്ടക്കൽ മുനിസിപ്പാലിറ്റിക്ക് സമീപമുള്ള മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം ഓഫീസിനടുത്തും ദേശീയപാതയിൽ പാലച്ചിറമാടുമാണ് പച്ച നിറത്തിലുള്ള ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. വാർത്തകൾ പ്രചരിച്ചതോടെ ഫ്ളക്സ് ബോർഡുകൾ അപ്രത്യക്ഷമായി.