ഭർത്താവ് എം.പി; ഭാര്യ എം.എൽ.എ
Tuesday 05 May 2026 1:02 AM IST
പാലക്കാട്: സിറ്റിംഗ് എം.എൽ.എയായ അഡ്വ.കെ.ശാന്തകുമാരിയെ പരാജയപ്പെടുത്തി ഇടതുകോട്ടയായിരുന്ന കോങ്ങാട് കെ.എ.തുളസി പിടിച്ചെടുത്തതോടെ ഒരു വീട്ടിൽ നിന്ന് തന്നെ എം.പിയും എം.എൽ.എയും എന്ന ചരിത്രം പിറന്നു. പാലക്കാട് എം.പിയായ വി.കെ.ശ്രീകണ്ഠന്റെ ഭാര്യയാണ് കെ.എ.തുളസി. മണ്ഡലം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് കോങ്ങാട്. 3706 വോട്ടുകൾക്കാണ് തുളസിയുടെ വിജയം. തുളസിക്ക് 62,734 വോട്ടുകൾ കിട്ടിയപ്പോൾ, അഡ്വ.കെ.ശാന്തകുമാരി 59,028 വോട്ടുകൾ നേടി. മൂന്നാം സ്ഥാനത്തുള്ള ഡോ. രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്.