ട്രെൻഡിലും വീണ് പ്രതാപൻ

Tuesday 05 May 2026 1:50 AM IST

തൃശൂർ: 2016ലും 2021ലും ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും ജയിച്ചുകയറിയ ഇടതുമുന്നണിക്ക് തിരിച്ചടി. 13 മണ്ഡലങ്ങളിൽ വിജയിച്ച ഇടത് ഒമ്പതിൽ ഒതുങ്ങി. വൻ ഭൂരിപക്ഷത്തിൽ തൃശൂരിലടക്കം നാല് മണ്ഡലങ്ങളിൽ ജയിച്ച് യു.ഡി.എഫ് നില മെച്ചപ്പെടുത്തി. ഗുരുവായൂരും മണലൂരും ഫോട്ടോഫിനിഷിലായിരുന്നു ഇടതിന്റെ ജയം. യു.ഡി.എഫ് തരംഗത്തിനിടയിലും എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപന്റെ തോൽവി കോൺഗ്രസിനെ ഞെട്ടിച്ചു.

ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ തോൽവി എൽ.ഡി.എഫിനും തിരിച്ചടിയായി. കേരള കോൺഗ്രസിലെ അഡ്വ. തോമസ് ഉണ്ണിയാടന് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോൺഗ്രസ് നൽകിയ പിന്തുണ ബിന്ദുവിന് തിരിച്ചടിയായി. മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സ്വീകാര്യതയ്ക്ക് മുന്നിലായിരുന്നു ഫോട്ടോഫിനിഷിൽ പ്രതാപന്റെ പതനം. തൃശൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ രാജൻ ജെ. പല്ലൻ നേടിയ വിജയവും ശ്രദ്ധേയമായി. സി.പി.ഐ വിട്ട് ബി.ജെ.പിയിലെത്തിയ മുൻ എം.എൽ.എ സി.സി മുകുന്ദൻ നാട്ടികയിൽ പോരാട്ടം കാഴ്ചവച്ചെങ്കിലും വിജയിക്കാനായില്ല. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ പത്മജ വേണുഗോപാലും തൃശൂരിൽ മൂന്നാമതായി.

ആകെ സീറ്റ്-13

2026

എൽ.ഡി.എഫ്-09 യു.ഡി.എഫ്-04 എൻ.ഡി.എ-00

2021

എൽ.ഡി.എഫ്-12 യു.ഡി.എഫ്-01 എൻ.ഡി.എ-00