മഴക്കാലപൂർവ ശുചീകരണം

Sunday 10 May 2026 6:33 PM IST
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ മഴക്കാലപൂർവ്വ ശുചീകരണം മുന്നൊരുക്ക പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.വി.സംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 'പടയൊരുക്കം' എന്ന പേരിൽ, മഴക്കാലപൂർവ ശുചീകരണം മുന്നൊരുക്ക പരിപാടികൾക്ക് തുടക്കമായി. ദുരന്ത നിവാരണ മുന്നൊരുക്കം പകർച്ചവ്യാധി പ്രതിരോധം എന്നിവകൂടി ലക്ഷ്യമാക്കിയുള്ള രണ്ടാംഘട്ട ഇൻ്റർ സെക്ടർ മീറ്റിംഗ് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ചേർന്നു. മറ്റു പരിപാടികളും 17 ന് രാവിലെ ജനകീയ പങ്കാളിത്തത്തോടെ പൂനൂർ പുഴ ശുചീകരിക്കാനും തീരുമാനിച്ചു. വാർഡ് ആരോഗ്യ ശുചിത്വ സമിതികൾ നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.വി.സംജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീബ പുൽക്കുന്നുമ്മൽ, എൻ.ഷംസീറ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഹിതേഷ് കുമാർ, എം.ബാബുമോൻ, ഡോ.വി.അർച്ചന, എം.ജി.സജീഷ്, കെ.പി.സജീവൻ, എൻ.നെൽസൺ, പി.ദീപിക, സി.പി.അക്ഷയ്കുമാർ പ്രസംഗിച്ചു.