‘സൗന്ദര്യ’ സോപ്പ് ശ്രേണി അവതരിപ്പിച്ച് ചന്ദ്രിക
Monday 11 May 2026 12:13 AM IST
‘കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ഭാഗമായ ചന്ദ്രിക പുതിയ പ്രീമിയം ബ്യൂട്ടി സോപ്പ് ശ്രേണി ‘സൗന്ദര്യ’ അവതരിപ്പിച്ചു. ചർമ്മസംരക്ഷണത്തിനും വ്യക്തിപരിചരണത്തിനും പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെ മുൻനിർത്തിയാണ് ഉത്പ്പന്നങ്ങൾ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യൻ സ്നാനപാരമ്പര്യമായ ‘നീരാട്ട്’ ആസ്പദമാക്കി 35 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്. “ജാസ്മിൻ ഇൻ കോക്കനട്ട് മിൽക്ക്”, “പിങ്ക് റോസ് ഇൻ കോക്കനട്ട് മിൽക്ക്” എന്നീ വകഭേദങ്ങളിലാണ് സോപ്പുകൾ ലഭ്യമാകുന്നത് . 100 ഗ്രാം സോപ്പിന് 36 രൂപയാണ് വില. കേരളത്തിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പ്പന്നം ലഭ്യമാണ്.