വ്യാജ എഫ്.ബി.പോസ്റ്റ്:കെ.സി.ജോസഫ് പരാതി നൽകി
Monday 11 May 2026 12:53 AM IST
തിരുവനന്തപുരം: തന്റെ പേരിൽ കെ.സി.വേണുഗോപാലിനെതിരെ വ്യാജ ഫേസ്‌ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി.ജോസഫ് എ.ഐ.സി.സിക്ക് പരാതി നൽകി. മറ്റ് നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു. ഇതിന്റെ പിന്നിൽ ആരാണെങ്കിലും അൽപ്പത്തരമാണെന്ന് പറയാതെ വയ്യ. കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്‌നേഹിക്കുന്നവർ തയ്യാറാകുമെന്ന് തോന്നുന്നില്ല. എനിക്ക് പറയാനുള്ളത് താൻ തന്നെ പറഞ്ഞു കൊള്ളാമെന്നും അതിനായി ആരും ബുദ്ധിമുട്ടേണ്ടയെന്നും കൂട്ടിച്ചേർത്തു.