തീർത്ഥാടനത്തിനെത്തിയ കുട്ടിയെ പുലി കടിച്ചുകൊന്നു
Monday 11 May 2026 1:17 AM IST
ബംഗളൂരു: കർണാടകയിലെ ചാമരാജ നഗറിൽ തീർത്ഥാടന സംഘത്തിലുൾപ്പെട്ട പത്തുവയസുകാരനെ പുള്ളിപുലി കടിച്ചുകൊന്നു. ലഗരെ സ്വദേശി ഹർഷിത് ആണ് മരിച്ചത്. മഹാദേശ്വര കുന്നിന് സമീപമുള്ള കാവേരി വന്യജീവി ഡിവിഷനിലെ നാഗമലയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. മഹദേശ്വര കുന്നുകളിൽ കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയതാണ് ഹർഷിത്.
മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് പോകവേയാണ് സംഭവം. കാൽനടയായി പോകുന്നതിനിടെ പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി. വിവരമറിഞ്ഞ വനംവകുപ്പുദ്യോഗസ്ഥരും നാട്ടുകാരും മണിക്കൂറുകൾ നടത്തിയ തെരച്ചിലിനൊടുവിൽ
മൃതദേഹം വനത്തിനുള്ളിൽ നിന്ന് ലഭിക്കുകയായിരുന്നു.