'ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്തമാണ് '; വിജയ്ക്ക് ആശംസകളുമായി പിണറായി വിജയൻ
Sunday 10 May 2026 4:07 PM IST
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടിവികെ അധ്യക്ഷൻ വിജയ്ക്ക് ആശംസകൾ നേർന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അദ്ദേഹം തമിഴ്നാട്ടിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നുവെന്നും പറഞ്ഞു.
കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ പിണറായി വിജയൻ കുറിച്ചു.