സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന 13ന്
Friday 08 May 2026 11:15 PM IST
ആലപ്പുഴ: പുതിയ അദ്ധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ആലപ്പുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന 13ന് രാവിലെ 8 മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അധികാരികൾ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി അദ്ധ്യയനവർഷത്തിലേക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നേടേണ്ടതാണ്. അനുമതി ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതല്ലെന്ന് ആർ.ടി.ഒ അറിയിച്ചു.