പന്തിരിക്കര: ഭിന്നശേഷി പെൺകുട്ടികൾക്കായി പന്തിരിക്കരയിൽ പണിത തണൽ സ്‌നേഹക്കൂടിന്റെ പൊരേക്കൂടൽ 30ന് നാട്ടുത്സവമായി നടത്താൻ സംഘാടക സമിതി യോഗത്തിൽ തീരുമാനം. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു . പി.കെ.നവാസ് ആമുഖ ഭാഷണം നടത്തി . ഷാഫി പറമ്പിൽ എം.പി , നിയുക്ത എം.എൽ.എമാരായ ഫാത്വിമ തഹ്ലിയ, പാറക്കൽ അബ്ദുല്ല, കെ.എം.അഭിജിത്ത്, മുൻ എം എൽ .എ ടി . പിരാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർ മുഖ്യരക്ഷാധികാരികളായി 1001 സംഘാടക സമിതി രൂപീകരിച്ചു . ഷെരീഫ് കയനോത്ത് സ്വാഗതവും തൊണ്ടിയിൽ മമ്മി നന്ദിയും പറഞ്ഞു. പൊരേക്കൂടലിന്റെ മുന്നോടിയായി മത അദ്ധ്യക്ഷൻമാരുടെ സംഗമം, വനിതാ സംഗമം , എൻ. എസ്. എസ് വോളണ്ടിയർ സംഗമം എന്നിവ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |