ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട് ഉദ്ഘാടനം
Friday 08 May 2026 11:17 PM IST
ആലപ്പുഴ: കായികമേഖലയിൽ പുത്തൻ കുതിപ്പിനൊരുങ്ങി കൈനകരി ഹോളി ഫാമിലി ഗേൾസ് ഹൈസ്‌കൂളിൽ പുതുതായി നിർമ്മിച്ച ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിന്റെ ഉദ്ഘാടനം മാനേജർ സിസ്റ്റർ റോസ് ഹിത നിർവഹിച്ചു. വികാരി ഫാ. വർഗീസ് കായിത്തറ വെഞ്ചരിച്ചു. എ.ഡി.ബി.എ പ്രസിഡന്റ് റോണി മാത്യു മുഖ്യാതിഥിയായി. പി.ആർ.ഒ തോമസ് മത്തായി കരിക്കംപള്ളിൽ, ട്രഷറർ ജെയിൻ ജോസ്, ഹെഡ്മിസ്ട്രസ് ജെസ്സമ്മ ജോസഫ്, സ്റ്റാഫ് പ്രതിനിധി അലക്സ് റൂബിൻ, അഡ്വ.ടി.ടി.സുധീഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. രവി, കോച്ചുമാരായ നൗഷാദ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു.