ലഹരിക്കെതിരെ കളിക്കളങ്ങൾ സ്‌പോർട്‌സ് മീറ്റ്
Friday 08 May 2026 6:04 PM IST
വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് റെസിഡന്റ്‌സ് അസോസിയേഷൻസ് അപ്പക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ കളിക്കളങ്ങൾ സംഘടിപ്പിക്കും. 10, 17 തീയതികളിൽ നടത്തുന്ന സ്‌പോർട്‌സ് മീറ്റ് രാവിലെ 8ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത് ഉദ്ഘാടനം ചെയ്യും. 10ന് എച്ച്.ഐ.എച്ച്.എസ്.എസ് ടർഫിലും പി.ബി.സി ഇൻഡോർ കോർട്ടിലുമായി ക്രിക്കറ്റ്, ഫുട്‌ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ചെസ് തുടങ്ങിയവ നടക്കും. എപ്രാക്ക് പ്രസിഡന്റ് എം.എ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. ഞാറക്കൽ എസ്.എച്ച്.ഒ കെ. സതീഷ് ലഹരി വിരുദ്ധ സന്ദേശം നൽകും.