ചെറുവള്ളിപ്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു
Saturday 09 May 2026 12:46 AM IST
മണിമല: മണിമലയാറിന് കുറുകെ നിർമ്മിക്കുന്ന ചെറുവള്ളിപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ചിറക്കടവ് പഞ്ചായത്തിനെയും മണിമല പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം സംസ്ഥാനപാതയിൽ നിന്നാണ് ആരംഭിക്കുന്നത്. മുൻപ് നടപ്പാലമായിരുന്നത് പ്രളയത്തിലാണ് തകർന്നത്. ഒൻപത് സിമിന്റ് ഗർഡറുകൾ സ്പാനുകളിൽ ഉറപ്പിച്ച ശേഷമുള്ള ജോലികളാണ് പുരോഗമിക്കുന്നത്. കമ്പികൾ പാകുന്ന ജോലികൾ പൂർത്തിയാകുന്നു. പുതിയ പാലം വരുന്നതോടെ റാന്നി ഭാഗത്തു നിന്നു പ്ലാച്ചേരി, പൊന്തൻപുഴ വഴി എത്തുന്ന വാഹനങ്ങൾക്ക്, കരിക്കാട്ടൂരിൽ നിന്നു തിരഞ്ഞു മണിമല ടൗണിൽ എത്താതെ ചെറുവള്ളി പള്ളിപ്പടിയിൽ എത്തി പൊൻകുന്നം കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോകാൻ കഴിയും.