അപേക്ഷ ക്ഷണിച്ചു

Saturday 09 May 2026 1:01 AM IST

കോട്ടയം: സാക്ഷരതാ മിഷൻ നടത്തുന്ന നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലും ഏഴും ക്ലാസ് തുല്യതാ കോഴ്സുകൾ പൂർണമായും സൗജന്യമാണ്. പത്താം ക്ലാസ് തുല്യതാ കോഴ്സിന് 1950 രൂപയും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന് 2600 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗക്കാർ രജിസ്‌ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതി. പിഴയില്ലാതെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 25. ഫോൺ: 9447050515, 7025291244, 9446757881.