വാഹനാപകടത്തിൽ 12 ലക്ഷം നഷ്ടപരിഹാരം
Saturday 09 May 2026 1:03 AM IST
കോട്ടയം: ഭർത്താവ് ഓടിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ പ്രസൂൺ മോഹൻ ഉത്തരവിട്ടു. വൈക്കം സ്വദേശിനിയായ ശശികല നൽകിയ ഹർജിയിലാണ് വിധി.
2022 ജൂൺ 19ന് കാഞ്ഞിരമറ്റം - തലയോലപ്പറമ്പ് റോഡിലായിരുന്നു അപകടം. പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ശശികല, അരയൻകാവ് സെന്റ് ജോർജ്ജ് ആശുപത്രിക്ക് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഹർജിക്കാരിക്കു വേണ്ടി അഡ്വ. പി. രാജീവ് ഹാജരായി.