വാഴൂർ പള്ളിയിൽ സഹദായുടെ പെരുന്നാൾ
Saturday 09 May 2026 1:07 AM IST
പുളിക്കൽ കവല: വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ നാളെ നടക്കും. രാവിലെ 6.30ന് പ്രഭാത നമസ്‌കാരം. 7.30ന് കുർബാന. വൈകിട്ട് 5.30ന് കാഞ്ഞിരപ്പാറ ജംഗ്ഷനിലെ സെന്റ് ജോർജ്ജ് കുരിശ് അങ്കണത്തിൽ പെരുന്നാൾ സന്ധ്യ, നമസ്‌കാരം, 6.30ന് സഹദാ, അനുസ്മരണ പ്രഭാഷണം ഫാ.ഫിലിപ്പ് സി പോൾ, തുടർന്നു ആശീർവാദം, നേർച്ച വിതരണം. ചടങ്ങുകൾക്ക് വികാരി ഫാ. അലക്സ് തോമസ്, സഹ.വികാരി ഫാ. ജോൺ സ്‌കറിയ, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി ജോമോൻ മാത്യു എന്നിവർ നേതൃത്വം നൽകും