വാണിമേലിൽ സർവ കക്ഷി യോഗം

Saturday 09 May 2026 12:48 AM IST
വാണിമേൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സർവകക്ഷി സമാധാനയോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ് കുമാർ സംസാരിക്കുന്നു

വാണിമേൽ: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വാണിമേലിലെ മാമ്പിലാക്കൂൽ പ്രദേശത്ത് ആവർത്തിക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വാണിമേലിൽ സർവകക്ഷി സമാധാന യോഗം ചേർന്നു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ യോഗത്തിൽ ധാരണയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വളയം എസ്. എച്ച്. ഒ. ഷാജു, രാഷ്ടീയ പാർട്ടി നേതാക്കളായ എൻ. കെ.മൂസ, അശ്റഫ് കൊറ്റാല, സി.പി.മൊയ്തു ഹാജി, സി.പി.സി. ആലിക്കുട്ടി , എം. കെ.ബാലൻ, കെ.പി . രാജീവൻ, കെ.എൻ. നാണു, എം.കെ. മുത്തലിബ്, കെ. ബാലകൃഷ്ണൻ, കെ.പി. അബ്ദുല്ല, ജലീൽ ചാലക്കണ്ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിന സ്വാഗതം പറഞ്ഞു.