പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Saturday 09 May 2026 12:28 AM IST
വാണിജ്യ വാതക വില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ

മുക്കം: വാണിജ്യ വാതക വില വർദ്ധനവിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപ സമിതി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി മുക്കം പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ജിജി.കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കപ്പിയേടത്ത് ചന്ദ്രൻ , മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ്‌ പെരിഞ്ചേരി , ജില്ലാ കമ്മിറ്റി അംഗങ്ങളായ അലി അക്ബർ, പി.ടി ഹാരിസ്, മുഹമ്മദ് പാതിപ്പറമ്പിൽ, മണ്ഡലം നേതാക്കളായ ജോൺസൺ, പുരുഷോത്തമൻ , ഷെരീഫ് അമ്പലക്കണ്ടി ,ടി.പി. ഫൈസൽ,ബേബി വർഗീസ് , ജയ്സൺ,കെ.ജി ഷാജിമോൻ, എം.ടി.അസ്‌ലം തുടങ്ങിയവർ പ്രസംഗിച്ചു.