അപേക്ഷ ക്ഷണിച്ചു
Saturday 09 May 2026 12:22 AM IST
പത്തനംതിട്ട : പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുളള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വരുന്ന അദ്ധ്യയനവർഷം യു.പി വിദ്യാർത്ഥികൾക്ക് എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂളിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറൽ സയൻസ് (ബയോളജി), ഫിസിക്കൽ സയൻസ് (ഫിസിക്സ്, കെമിസ്ട്രി) , സോഷ്യൽ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ എടുക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. ബി.എഡ്, പി.ജി യോഗ്യതയുള്ളവർക്ക് ഹൈസ്‌കൂൾ ക്ലാസുകളിലേക്കും പ്ലസ് ടു, ടി.ടി.സി, ബിരുദം യോഗ്യതയുള്ളവർക്ക് യു.പി ക്ലാസുകളിലേക്കും അപേക്ഷിക്കാം. 25നകം പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ. 8547630045.