ഒളിമ്പിക് വാരാഘോഷം

Saturday 09 May 2026 12:25 AM IST

പത്തനംതിട്ട: ജൂൺ 16 മുതൽ ജില്ലയിൽ ഒളിമ്പിക്‌സ് ദിന വാരാഘോഷം നടത്താൻ ജില്ലാ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ.പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ, ഡോ.റജിനോൾഡ് വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ ജോയ് പൗലോസ്, എൻ.ചന്ദ്രൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യുസ് കെ ജേക്കബ്, ഭാരവാഹികളായ മാത്യു സി മാത്യു, അശ്വിൻസോമൻ, സാബു ജോസഫ്, റജി പോൾ, രേവതി എസ് നായർ എന്നി​വർ സംസാരിച്ചു.