വോളിബോൾ ടൂർണമെന്റ്
Saturday 09 May 2026 12:33 AM IST
തിരുവല്ല : ചാത്തങ്കരി യുവധാര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് പി.ബി.സന്ദീപ് കുമാർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വോളിബോൾ ടൂർണമെന്റ് 10 മുതൽ 17 വരെ ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ഏഴിന് നടക്കും. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഒന്നാംസെമി മത്സരം 14ന് നടക്കും. 15ന് ചങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജും കോട്ടയം സിക്‌സേഴ്‌സും തമ്മിൽ വനിതകളുടെ പ്രദർശന മത്സരം ഉണ്ടായിരിക്കും. 16ന് രണ്ടാം സെമിയും 17ന് ഫൈനൽ മത്സരവും നടക്കും.