വായനക്കളരി

Saturday 09 May 2026 12:18 AM IST

കല്ലമ്പലം: മാവിൻമൂട് നവോദയം ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ ‌വായനക്കളരി സംഘടിപ്പിച്ചു.ശിവഗിരി എസ്‌.എൻ കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ.സിനി.വി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ.രവീന്ദ്രൻ അദ്ധ്യക്ഷനായി.കവി ശശി മാവിൻമൂട്,ബി.രാജലാൽ,സതീശൻ നായർ,പി.എസ്‌.ഗിരിജ എന്നിവർ സംസാരിച്ചു.വി.പ്രശോകൻ,ആവണ്യ ജയൻ,ശിവാനി എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു.പി.സന്ധ്യ,പി.രജിത,പി.ബീന എന്നിവർ ചേർന്ന് ഡോ.സിനിയെ ആദരിച്ചു.

ബി.രാജലാൽ,കവി ശശി മാവിൻമൂട്,ഉല്ലാസ് പള്ളിക്കൽ,എസ്‌.മധുസൂദനക്കുറുപ്പ് എന്നിവർ ക്ലാസെടുത്തു.സമാപന സമ്മേളനം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.