അനുമോദിച്ചു
Saturday 09 May 2026 12:23 AM IST
നെയ്യാറ്റിൻകര: ബി.ആർക്ക് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ മീരാ കൃഷ്ണയെ പെരുംമ്പഴുതൂർ വേട്ട മംഗലത്തെ വീട്ടിലെത്തി ഫ്രാൻ അനുമോദിച്ചു.നെയ്യാറ്റിൻകര ബാറിലെ അഭിഭാഷകരായ അഡ്വ.രാജഗോപാലിന്റെയും അഡ്വ.സൗമ്യയുടെയും മകളാണ്.നെയ്യാറ്റിൻകര നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു.ആർ.ഹീബ ഉപഹാരം നൽകി.ഫ്രാൻപ്രസിഡന്റ് എസ്.കെ.ജയകുമാറും ജനറൽ സെക്രട്ടറി തലയൽ പ്രകാശും മീരാ കൃഷ്ണയെ പൊന്നാട ചാർത്തി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ വസുമതി,മുൻ കൗൺസിലർ കൂട്ടപ്പന മഹേഷ്,ബി.ശശികുമാരൻ നായർ,എം.രവീന്ദ്രൻ,ടി.മുരളീധരൻ,ജി.പരമേശ്വരൻ നായർ,എസ്.മോഹനകുമാർ,നിലമേൽ മുരളീധരൻ നായർ,എം.സുധാകരൻ എന്നിവർ പങ്കെടുത്തു.