ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷ

Saturday 09 May 2026 12:00 AM IST
1

മാള: ഷെഡ്ഡിന്റെ ഗ്രില്ലിൽ കുടുങ്ങി പിടഞ്ഞ പൂച്ചയ്ക്ക് രക്ഷകരായി മാള ഫയർഫോഴ്‌സ്. കുഴൂർ മുൻ പഞ്ചായത്ത് അംഗം സേതുമോൻ ചിറ്റേത്തിന് ബാംഗ്ലൂരിൽ വച്ചാണ് വീട്ടിൽ നിന്ന് രാത്രി 10 ഓടെ വിവരം ലഭിച്ചത്. വീട്ടുകാരുടെ രക്ഷാശ്രമം പരാജയപ്പെട്ടതോടെ സേതുമോൻ മാള ഫയർഫോഴ്‌സിനെ വിളിച്ചു. 'നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ പറയൂ' എന്ന വിനയത്തോടെയുള്ള മറുപടിയുമായി സ്റ്റേഷൻ പ്രതികരിച്ചു. രാത്രി 10.30ന് വീണ്ടും വിളിച്ചപ്പോൾ മിനിറ്റുകൾക്കകം സംഘം സ്ഥലത്തെത്തി. ഗ്രിൽ കട്ട് ചെയ്ത് പൂച്ചയെ പരിക്കില്ലാതെ രക്ഷപ്പെടുത്തി തുറന്നുവിട്ടു. 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.