നവീകരണത്തിനായി ചാലക്കുടി പാലം ഇന്നുമുതൽ അടയ്ക്കും
Saturday 09 May 2026 12:00 AM IST
ചാലക്കുടി : ദേശീയപാതയിലെ പുഴമ്പാലം അറ്റകുറ്റപ്പണികൾക്കായി ഇന്ന് അടയ്ക്കും. കേടുവന്ന ബയറിംഗുകൾ മാറ്റി സ്ഥാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമായിരിക്കും എറണാകുളം-തൃശൂർ ദിശയിലെ പഴയ പാലം വീണ്ടും തുറക്കുക. രാവിലെ പത്തിനാണ് പാലം അടയ്ക്കുന്നത്. ഏഴ് സ്പാനുകളിലെ 42 ബെയറിംഗുകളും എടുത്തു മാറ്റി പുതിയത് ഘടിപ്പിക്കും. മുകൾഭാഗം യന്ത്ര സഹായത്തോടെ ഉയർത്തിയാണ് ബെയറിംഗുകൾ മാറ്റുക. ജി.ഐ.പി.എൽ കമ്പനിയാണ് കരാർ കമ്പനി. നിർമ്മാണ പ്രവർത്തന കാലയളവിൽ വാഹനങ്ങൾ എതിർദിശയിലെ പാലത്തിലൂടെ കടത്തിവിടും. ഒറ്റവരിയായി നടപ്പാക്കുന്ന താത്ക്കാലിക ബദൽ സംവിധാനം ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കും.