വിജയത്തിന് നന്ദി പറഞ്ഞ് കെ.രാജൻ
Saturday 09 May 2026 12:00 AM IST
ഒല്ലൂർ: ഒല്ലൂർ മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ കെ.രാജൻ വോട്ടർമാരോട് നന്ദി രേഖപ്പെടുത്തിയുള്ള നന്ദി പര്യടനം പരിപാടിക്ക് തുടക്കമായി. മണ്ണുത്തി തിരുവാണിക്കാവിൽ നിന്ന് ആരംഭിച്ച പര്യടന പരിപാടി സി.പി.എം നേതാവ് യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. എം.കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. വി.എസ്.പ്രിൻസ്, ബേബി നെല്ലിക്കുഴി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മണ്ണുത്തി, മാടക്കത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം നടത്തറ സെന്ററിൽ ആദ്യ ദിവസത്തെ നന്ദി പര്യടന പരിപാടി സമാപിച്ചു. എം.എസ്.പ്രദീപ്കുമാർ, പി.ഡി.റെജി, ജോസ് മുതുക്കാട്ടിൽ, കണ്ണൻ മുരിയാടൻ, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ നേതൃത്വം നൽകി.