സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റ്
Saturday 09 May 2026 12:00 AM IST
തൃശൂർ: സാക്ഷി ബുക്ക് ഒഫ് റെക്കാഡ്‌സ് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ മീഡിയ ലിറ്ററസി ഫെസ്റ്റിന് ഇന്ന് സാഹിത്യ അക്കാഡമി ഹാളിൽ തുടക്കമാകും. രാവിലെ 10.30ന് തിരുവിതാംകൂർ രാജകുടുബാംഗം ആദിത്യവർമ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ നേതൃത്വത്തിൽ സംവാദവും ഗാനമേളയും നടക്കും. വൈലോപ്പിള്ളി ഹാളിൽ പുസ്തകപ്രകാശനം, നാടൻപാട്ട് അവതരണം എന്നിവയും ഓപ്പൺ സ്റ്റേജിൽ പുരസ്‌കാരവിതരണവുമുണ്ടാകും. 11ന് ഫെസ്റ്റ് സമാപിക്കും. വാർത്താസമ്മേളനത്തിൽ കൊല്ലം തുളസി, റസൽ സബർമതി, ബി. അനസ്, രഘു കല്ലറയ്ക്കൽ, അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.