കെ.സിക്കും വി.ഡിക്കുമായി നഗരത്തിൽ ഫള്ക്‌സ്
Saturday 09 May 2026 12:00 AM IST
തൃശൂർ: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തീരുമാനം നീളുന്നതിനിടെ കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും പിന്തുണയേകി ഫ്‌ളക്‌സ് ബോർഡുകൾ. 'കേരളം ജയിച്ചു, കെ.സി നയിക്കും' എന്ന പേരിൽ ടീം യു.ഡി.എഫ് സ്ഥാപിച്ച ബോർഡിന് സമീപം 'നെക്സ്റ്റ് സി.എം വി.ഡി. സതീശൻ' എന്ന പേരിലാണ് സതീശൻ അനുകൂലികൾ ഉയർത്തിയ ബോർഡ്.'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യത്തോടെ സതീശൻ പക്ഷം നഗരത്തിലെ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 'കേരളം ജയിച്ചു, യു.ഡി.എഫ് നയിക്കും, ഇത് ജനങ്ങളുടെ വിജയം' എന്ന യു.ഡി.എഫിന്റെ വലിയ ഫ്‌ളക്‌സ് ബോർഡുകൾക്ക് സമീപം തന്നെയാണ് സതീശൻ അനുകൂല ഫ്‌ളക്‌സ് ബോർഡുകളും.