റെഡ്ക്രോസ് ദിനാചരണം

Saturday 09 May 2026 12:05 AM IST
റെഡ് ക്രോസ് സൊസൈറ്റി സ്ഥാപകദിനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: റെഡ് ക്രോസ് സൊസൈറ്റി സ്ഥാപകദിനം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സേവന പരിപാടികളോടെ ആചരിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ന്യൂമലബാർ അഗതി കേന്ദ്രത്തിലെ 120 അന്തേവാസികൾക്കാവശ്യമായ ഭക്ഷ്യ വസ്‌തുക്കൾ, പുതപ്പുകൾ എന്നിവ സമ്മാനിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസർ എം. വിനോദ് അദ്ധ്യക്ഷനായി. വി.വി സജീവൻ, സ്‌മിത എം ചാക്കോ, ശ്യാമോൺ സെബാസ്‌റ്റ്യൻ, ശോഭന ശശിധരൻ, പി. ഗംഗാധരൻ, എൻ. സുരേഷ്, വി.വി ഹരീഷ് എന്നിവർ സംസാരിച്ചു. എം.കെ അനിൽകുമാർ സ്വാഗതവും സെക്രട്ടറി ടി.കെ നാരായണൻ നന്ദിയും പറഞ്ഞു. കുശവൻ കുന്നിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ ജില്ലാ എം. വിനോദ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എച്ച്.എസ് ഭട്ട്, എം. അനിൽകുമാർ, ടി.കെ നാരായണൻ എന്നിവർ സംസാരിച്ചു.