രാമഭക്ത സംഗമവും ദേശീയ സെമിനാറും
Saturday 09 May 2026 12:00 AM IST
ഗുരുവായൂർ: സായ് സജ്ഞീവനി ട്രസ്റ്റും മൗലാന അബ്ദുൾകലാം ആസാദ് ഇൻസ്റ്റ്യൂട്ട് ഒഫ് ഏഷ്യൻ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന രാമഭക്ത സംഗമവും ത്രിദിന ദേശീയ സെമിനാറും 15, 16, 17 തീയതികളിലായി ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11, 12 തീയതികളിലായി സായ് സജ്ഞീവനി മന്ദിരത്തിൽ മോഹിനിയാട്ടം ശിൽപ്പശാല നടക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹരിനാരായണൻ, സബിത രജ്ഞിത്, ബാബുരാജ് കേച്ചേരി, അരുൺ നമ്പ്യാർ, കെ.ആർ. പ്രവിൽ എന്നിവർ പങ്കെടുത്തു.