മാർച്ചും ധർണയും
Saturday 09 May 2026 12:19 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിജ്യ ഗ്യാസ് വില വർദ്ധനയിൽ പ്രതിഷേധിച്ച് പുളിമൂട് ജനറൽ പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ഷാനവാസ്,സി. എസ്. രതീഷ് ,പി .എൻ. മധു,ബിന്ദു, ശശികുമാർ, സെൽവം, സോമൻ , ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.